ധൈര്യമുണ്ടെങ്കില്‍ നേരിട്ടു വരാന്‍ മോദിയെ വെല്ലുവിളിച്ച് പാക്മാധ്യമ പ്രവര്‍ത്തക

Sunday December 11th, 2016
2

pakistani-jounalistഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന പാക് മാധ്യമ പ്രവര്‍ത്തകയുടെ വിഡിയോ വൈറലാകുന്നു. വാര്‍ത്ത വായനക്കിടെയാണ് യുവതി മോദിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്നത്.

മോദി സാബ്, താങ്കള്‍ക്ക് എത്ര പറഞ്ഞാലും മനസിലാകില്ലേ, വെടിമരുന്നുമായി കളിച്ചാല്‍ തീ പിടിക്കുമെന്ന്. ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരു, മുഖാമുഖം കണ്ട് നേരിടാം. ഇന്ത്യയുടെ നീക്കങ്ങളെ പാകിസ്താന്‍ ഒരുപാട് തവണ ക്ഷമിച്ചു. മാപ്പ് നല്‍കുന്നത് പാകിസ്താന്‍ ഒരിക്കല്‍ അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും യുവതി പറയുന്നു.

പാക് അതിര്‍ത്തിയില്‍ ഇന്ത്യ ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും വിന്യസിച്ചിരിക്കുന്നതിനെയും അവര്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഡിസംബര്‍ ഏഴിന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം എട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. വിഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17853-paki-stani-journalist-threats-modi/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം