ചിട്ടകള്‍ പാലിക്കുന്നില്ല; മോഹന്‍ലാലിന്റെ കേണല്‍പദവി തിരിച്ചെടുക്കും

Sunday December 11th, 2016
2

mohanlal-kenalകൊച്ചി: ചിട്ടകള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനാല്‍ മോഹന്‍ലാലിന്റെ ലെഫ്‌നന്റ് കേണല്‍ പദവി തിരിച്ചെടുക്കാന്‍ തീരുമാനം. മോഹന്‍ലാലിന് ബഹുമാന സൂചകമായി നല്‍കിയ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പ്രതിരോധ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയിലെ ഉദ്യോഗസ്ഥാനം ആലങ്കാരികമാണെങ്കിലും അത് ലഭിക്കുമ്പോള്‍ കര്‍ശനമായ ചിട്ടകള്‍ പാലിക്കേണ്ടതുണ്ടെന്നും അത് പാലിക്കുന്നതില്‍ മോഹന്‍ലാല്‍ വീഴ്ച്ചവരുത്തിയെന്ന ഉദ്യോഗസ്ഥരുടെ പരാതിയിന്‍മേലാണ് ഈ തീരുമാനം. സൈനികപദവിയെ ലാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ ഉപയോഗിച്ചതിന് തെളിവുള്ള സാഹചര്യത്തിലാണ് പദവി തിരിച്ചെടുക്കുന്നത്.

ഗ്രാന്റ് കേരള പരസ്യത്തില്‍ അഭിനയിച്ചതിന് 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ കൈപ്പറ്റിയതെന്ന് ലാലിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ലഭിക്കാത്ത മെഡലുകള്‍ യൂണിഫോമില്‍ പ്രദര്‍ശിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെ ലെഫ്റ്റനന്റ് കേണലിനും ഇത് ബാധകമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2010 ഡിസംബര്‍ ഒന്ന് മുതല്‍ 2011 ജനുവരി 15 വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്ലിന്റെ പരസ്യത്തില്‍ ലാല്‍ സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 1971ല്‍ നടന്ന യുദ്ധത്തില്‍ മരിച്ച സൈനികനായിട്ടായിരുന്നു മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഇത് സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കരസേനയുടെ മുന്‍ ബ്രിഗേഡിയര്‍ സിപി ജോഷി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയത്തിന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതെ സമയം, ഇക്കാര്യത്തെക്കുറിച്ച് മോഹന്‍ലാലോ അടുത്ത വൃത്തങ്ങളോ ഇത് വരെ പ്രതികരിച്ചിട്ടില്ലെന്നും വെള്ളിനക്ഷത്രം സിനിമാ മാസിക പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17843-kenal-degree-mohanlal-relea">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം