ഷൂട്ടിങ്ങിനിടെ രജനീകാന്തിന് പരിക്കേറ്റു

Sunday December 4th, 2016
2

Rajani kanthചെന്നൈ: തമിഴ് ചലച്ചിത്ര താരം സ്റ്റൈല്‍മന്നന്‍ രജനീകാന്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്. ‘2.0’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വീഴ്ചയിലാണ് സൂപ്പര്‍ താരത്തിന്റെ വലത് കാല്‍മുട്ടിന് പരിക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേളമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് ശേഷം രജനി നടന്നുവന്ന് കാറില്‍ കയറുന്നതിന്റെ വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘യന്തിര’ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനി ചിത്രമാണ് ‘2.0’. 400 കോടി രൂപ ചെലവ് വരുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ബോളിവുഡ് താരം ആമി ജാക്‌സനാണ് നായിക. ബോളിവുഡ് താരം അക്ഷയ് കുമാറും ചിത്രത്തിലുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17786-actor-rajani-kanth-injured">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം