പെട്രോള്‍ പമ്പുകളില്‍ നിന്നും പണം പിന്‍വലിക്കാം

Friday November 18th, 2016
2

petrol-pump
മുംബൈ: ബാങ്കുകളില്‍ നിന്ന് പണം ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി പ്രെട്രോള്‍ പമ്പുകളിലൂടെയും നോട്ടുകള്‍ വിതരണം ചെയ്യുന്നു. രാജ്യത്തെ 2500 പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ സ്വയ്പ്പ് ചെയ്ത് 2000 രൂപ വരെ പിന്‍വലിക്കാം. വൈകാതെ തന്നെ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് വിവരം.

പൊതുമേഖല എണ്ണകമ്പനി പ്രതിനിധികളും എസ്.ബി.ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നവംബര്‍ 24നു ശേഷം ഈ തീരുമാനം നടപ്പിലാക്കി തുടങ്ങും. ആദ്യ ഘട്ടത്തില്‍ 2500 പെട്രോള്‍ പമ്പുകളില്‍ തുടങ്ങിയ ശേഷം പിന്നീട് 20,000 പെട്രോള്‍ പമ്പുകളിലേക്ക് ഇത് വ്യാപിപ്പിക്കുവനാണ് നീക്കം. ഇതിനായി എസ്.ബി.ഐയുടെ സെയില്‍സ് പോയിന്റ് ഉപകരണം എല്ലാ പെട്രോള്‍ പമ്പുകള്‍ക്കും നല്‍കും. ഇതില്‍ കാര്‍ഡ് സ്വയ്പ്പ് ചെയ്താണ് പണം നല്‍കുക. എണ്ണ കമ്പനികളുടെ നീക്കം ബാങ്കുകളിലെ നീണ്ട ക്യൂ ഒരു പരിധി വരെ കുറക്കുമെന്നാണ് കരുതുന്നത്.

പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ നവംബര്‍ 24 വരെ സ്വീകരിക്കുന്നുണ്ട്. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രചരണം നടത്തുമെന്നും പൊതുമേഖല എണ്ണകമ്പനികള്‍ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17666-petrol-bunk-with-drawn">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം