പ്രായപൂര്‍ത്തിയാകാത്ത വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച അഭിഭാഷകരായ അച്ഛനും മകനും പിടിയില്‍

Wednesday November 16th, 2016
2

raped-girl-hydrabadഹൈദരാബാദ്: വീട്ടുജോലിക്ക് നിന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അഭിഭാഷകരായ പിതാവും മകനും അറസ്റ്റില്‍. ഹൈദരാബാദ് നഗരത്തിലെ ചൈതന്യപുരി ഏരിയയില്‍ ഗ്രീന്‍ ഹില്‍ കോളനിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലിക്ക് നിന്ന പെണ്‍കുട്ടിയാണ് തുടര്‍ച്ചയായി പീഡനത്തിനിരയായത്. പതിനാറു വയസില്‍ താഴെയുള്ള പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കേസില്‍ അഭിഭാഷകനായ സുധാകര്‍ റെഢ്ഡി(60), ഇയാളുടെ മകനും അഭിഭാഷകനുമായ ഭരത് കുമാര്‍ റെഢ്ഡി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യം, ലൈംഗിക അതിക്രമം, ബലാത്സംഗം, ബാലവേല തുടങ്ങിയ കുറ്റങ്ങള്‍ പൊലീസ്? ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ആറു മാസങ്ങള്‍ക്ക് മുമ്പാണ് സുധാകര റെഢ്ഡിയുടെ കുടുംബം സൂരയാപേട്ടില്‍ നിന്നും പെണ്‍കുട്ടിയെ വീട്ടുവേലക്കായി കൊണ്ടുവന്നത്. പെണ്‍കുട്ടിയെ നിരന്തരം മര്‍ദിച്ചിരുന്നതായും ഫോണ്‍ ഉപയോഗിക്കാനോ കുടുംബവുമായി ബന്ധപ്പെടാനോ സമ്മതിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. സുധാരക റെഢ്ഡിയുടെ ഭാര്യയും മകളും ഇതേ അപ്പാര്‍ട്ട്‌മെന്റിലാണ് കഴിയുന്നത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17644-servent-abuse-advcts-arrested/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം