സി.പി.എം നേതാവിന്റെ കറന്‍സി ബെഡ് വീഡിയോ വൈറലാകുന്നു

Monday November 14th, 2016
2

Plastic currency

ത്രിപുര: കള്ളപ്പണവും കള്ളനോട്ടും പിടിക്കാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ നിരോധിച്ചതിന് പിന്നാലെ സി.പി.എം നേതാവിന്റെ കറന്‍സി കിടക്ക വൈറലാകുന്നു. ആചാര്‍ജിയുടെ ത്രിപുരയിലെ സി പി എം നേതാവായ സമര്‍ ആചാര്‍ജിയുടെ കറന്‍സി കിടക്കയില്‍ കിടക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. സി പി എം ഭരിക്കുന്ന ത്രിപുരയിലെ പാര്‍ട്ടിനേതാവാണ് സമര്‍ ആചാര്‍ജി. പാര്‍ട്ടി നേതാവ് മാത്രമല്ല കോണ്‍ട്രാക്ടറുമാണ്.

നോട്ടുകെട്ടുകള്‍ കൊണ്ട് ഒരു കിടക്കയുണ്ടാക്കി അതില്‍ കിടക്കുന്ന സമര്‍ ആചാര്‍ജിയുടെ യൂട്യൂബ് വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സീ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. നോട്ടുകെട്ട് കൊണ്ട് ഒരു കിടക്ക ഉണ്ടാക്കി അതില്‍ കിടക്കണമെന്നത് തന്റെ ചിരകാലാഭിലാഷമായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. പാര്‍ട്ടി ഇദ്ദേഹത്തിനെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ സമര്‍ ആചാര്‍ജിയുടെ വീഡിയോ വീണ്ടും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പൊങ്ങിവന്നത്. ഇത് പോലെ പല നേതാക്കളുടെയും പക്കല്‍ പണമുണ്ടാകില്ലേ എന്നാണ് ചോദ്യം.

വീഡിയോ കടപ്പാട്: സീ ന്യൂസ്

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17619-cpm-leader-currency-bed/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം