500 രൂപ നോട്ടുകള്‍ വിതരണം തുടങ്ങി

Monday November 14th, 2016
2

new-currency-500
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള പ്രതിസന്ധിക്കിടെ പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. നാസിക്കിലെ കറന്‍സി നോട്ട് പ്രസില്‍ നിന്നാണ് 500 രൂപയുടെ 50 ലക്ഷം നോട്ടുകള്‍ റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിച്ചത്. ഇവ രണ്ടു ദിവസത്തിനകം ബാങ്കുകളിലേക്ക് വിതരണം ചെയ്യുമെന്നാണറിയുന്നത്.

രാജ്യത്താകമാനം 500 രൂപ നോട്ടുകള്‍ ലഭ്യമാകുന്നതോടെ നോട്ടുപ്രതിസന്ധിക്ക് നേരിയ കുറവുണ്ടാകും. ബാങ്കുകളില്‍ ആവശ്യത്തിനു പണമുണ്ടെന്നും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്കുകളില്‍ എത്തിയാല്‍ ചെറിയ തുക പണമായി പിന്‍വലിക്കാമെന്നും അസാധുവാക്കിയ നോട്ടുകള്‍ മാറ്റിവാങ്ങാമെന്നും ആര്‍ബിഐ അറിയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17617-500-currency-distri-bution/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം