ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ്

Wednesday November 9th, 2016
2

trump-american-president
വാഷിങ്ടണ്‍: അമേരിക്കയുടെ 45-മത് പ്രസിഡന്റായി റിപ്ലബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 288 വോട്ട് നേടിയാണ് എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ പരാജയപ്പെടുത്തിയത്. യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. 2017 ജനുവരി 20ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമേല്‍ക്കും. മാര്‍ക്ക് പെന്‍സാണ് പുതിയ വൈസ് പ്രസിഡന്റ്. 57 കാരനായ പെന്‍സ് നിലവില്‍ ഇന്‍ഡ്യാന ഗവര്‍ണറാണ്. തന്നെ വോട്ട് നല്‍കി വിജയിപ്പിച്ച് എല്ലാവരോടും ട്രംപ് നന്ദി അറിയിച്ചു. ഇതൊരു ചരിത്ര സംഭവമാണെന്ന് ജനങ്ങള്‍ പറയുന്നു. അത് തെളിയിക്കുക എന്നതാണ് നമ്മുടെ ദൗത്യം. താന്‍ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഹിലരി തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

218 വോട്ടുകള്‍ നേടിയ ഹിലരിയുടെ പരാജയത്തോടെ എട്ടു വര്‍ഷത്തെ ഡെമോക്രാറ്റിക്ക് ആധിപത്യമാണ് അവസാനിച്ചത്. യു.എസ് ഹൗസിലേക്ക് 221 വോട്ടുകളിലൂടെയും യു.എസ് സെനറ്റിലേക്ക് 51 വോട്ടുകളിലൂടെയും റിപ്പബ്ലിക്കന്‍സ് ഭൂരിപക്ഷം നേടി. ഹിലരിയുടെ തോല്‍വിയോടെ യു.എസിന് ആദ്യ വനിതാ പ്രസിഡന്റിനെയും നഷ്ടമായി. നിര്‍ണായക സംസ്ഥാനമായ ഒഹായോയിലും ഹിലരിക്ക് മുന്‍തൂക്കമുണ്ടെന്ന് കരുതിയ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചത് കയറിയതും ഹിലരിക്ക് തിരിച്ചടിയായി. ‘സ്വിങ്’ സ്‌റ്റേറ്റുകളില്‍ അഞ്ചും ട്രംപിന് അനുകൂലമായി വോട്ട് ചെയ്തു. പരമ്പരാഗതമായി ഡെമോക്രാറ്റുകള്‍ക്ക് മുന്‍തൂക്കമുള്ള പല സംസ്ഥാനങ്ങളിലും ഹിലരി പിന്നോട്ട് പോയപ്പോള്‍ ഇരുകക്ഷികള്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്‌റ്റേറ്റുകളില്‍ പലതും ട്രംപ് നേടി. ഹിലറിയുെട സ്വന്തം സംസ്ഥാനമായ അര്‍കന്‍സയിലുള്‍പ്പെടെ ആകെയുള്ള 50 സംസ്ഥാനങ്ങളില്‍ 28 ഇടത്തും ട്രംപ് വിജയിച്ചു.

ഡോണള്‍ഡ് ട്രംപ് വിജയിച്ച സംസ്ഥാനങ്ങള്‍
ഐഡഹോ, യൂട്ടാ, മോണ്ടാന, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൗത്ത് ഡെക്കോഡ, നെബ്രാസ്‌ക, കാന്‍സസ്, ഓക്‌ലഹോമ, ടെക്‌സസ്, അയോവ, മിസോറി, അര്‍കന്‍സ, ലൂസിയാന, ഇന്‍ഡ്യാന, കെന്റക്കി, ടെനിസി, മിസിസിപ്പി, അലബാമ, ഒഹായോ, പെന്‍സില്‍വേനിയ, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് കാരലൈന, സൗത്ത് കാരലൈന, ജോര്‍ജിയ, ഫ്‌ലോറിഡ, അലാസ്‌ക, വിസ്‌കോന്‍സെന്‍ എന്നീ സംസ്ഥാനങ്ങള്‍ ട്രംപ്? നേടി.

ഹിലരി വിജയിച്ച സംസ്ഥാനങ്ങള്‍
വാഷിങ്ടന്‍, ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, കൊളറാഡോ, ന്യൂ മെക്‌സിക്കോ, ഇല്ലിനോയ്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മെയ്!ന്‍, കന്‍ട്രികട്ട്, മാസച്യുസിറ്റ്‌സ്, ന്യൂജഴ്‌സി, റോഡ് ഐലന്‍ഡ്, മേരിലാന്‍ഡ്, ഡെലവെയര്‍, വെര്‍ജീനിയ, ഹവായ് എന്നിവ ഹിലരി നേടി. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും ഹിലറി ജയിച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17599-donald-trump-america-president">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം