ദമ്മാം: ഇന്ത്യയുടെ ആത്മാവായ മതേതരത്വം സംരക്ഷിക്കാന്‍ ഫാസിസത്തെ ഒരുമിച്ചു പ്രതിരോധിക്കണമെന്നു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം മേഖലാ കമ്മിറ്റി ‘മതേതരത്വം ഇന്ത്യയുടെ ജീവനാണ്’ വിഷയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. ഫാസിസത്തെ ഭയത്തോടെ സമീപിക്കുമ്പോള്‍ അതിനു ശക്തി കൂടിക്കൊണ്ടിരിക്കും. മറിച്ച് ഉറച്ച മനസ്സും നട്ടെല്ലോടും കൂടി അതിനെ പ്രതിരോധിക്കുമ്പോള്‍ മാത്രമെ ഇന്ത്യയുടെ ജീവാത്മാവായ മതേതരത്വം സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്നു പരിപാടിയില്‍ വിഷയം അവതരിപ്പിച്ച കേരളാ പ്രവാസി ഫോറം പ്രസിഡന്റും ഗള്‍ഫ് തേജസ് മാനേജിംഗ് എഡിറ്ററുമായ പി അഹ്മദ് ഷരീഫ് പറഞ്ഞു.
ഫാസിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തൃപ്തിപ്പെടുത്തല്‍ രാഷ്ട്രീയമാണു പല മതേതരക്കാരും പ്രസംഗിച്ചുകിണ്ടിരിക്കുന്നത്. ഫാസിസഅജണ്ടകളുടെ അടിമകളായി അറിഞ്ഞോ അറിയാതെയോ നാം മാറിക്കൊണ്ടിരിക്കുന്നു.’പീസ്’ എന്നു നാമകരണം ചെയ്ത് സ്ഥാപനങ്ങള്‍ നടത്തിയതു കൊണ്ടു ഫാസിസ്സ്റ്റുകള് വേട്ടയാടില്ല എന്നു നമ്മള് തെറ്റിദ്ധരിക്കരുത്. ഭണഘടനയിലെ മതേതരത്വം നിലനിര്‍ത്തിക്കൊണ്ടു തന്നെ മതേതരത്വത്തെ കുഴിച്ചു മൂടുക എന്നതാണ് ഫാസിസത്തിന്റെ രീതി. ഫാസിസം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന നുണകള്‍ അറിഞ്ഞോ അറിയാതെയോ അതേ രീതിയില്‍ തന്നെ വിശ്വസിക്കുകയും, മതേതരത്വം എന്ന ചിന്താഗതിയില്‍ നിന്നുമാറി പലരും ഫാസിസത്തിന് അനുകൂലമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്കു മാറിക്കൊണ്ടിരിക്കുന്നു. ഇത് അപകടകരമാണെന്നു തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സക്കീര്‍ പറമ്പില്‍ (ഒ ഐ സി സി), മാലിക് മഖ്ബൂല്‍ (കെ എം സി സി), അരുണ്‍ നൂറനാട് (നവയുഗം), അബ്ദുല്‍ അസീസ് ചൊക്ലി (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), മുഫീദ് കൂരിയാടന്‍ ( ഐ എം സി സി) , മുഹമ്മദലി പീറ്റയില്‍ ( പ്രവാസി ), മൂസക്കുട്ടി കുന്നേക്കാടന്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം) , സുലൈമാന്‍ പഴയങ്ങാടി (പി സി എഫ് ), മുഹമ്മദ് ഹനീഫ (മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്ബ്), മാധ്യമ പ്രവര്‍ത്തകരായ പി.ടി അലവി (ജീവന് ടി വി ), മുഹമ്മദ് ഷെരീഫ് (മീഡിയാ വണ്‍), അഷ്റഫ് ആളത്ത്(ചന്ദ്രിക ), അബ്ദുല്‍ അലി കളത്തിങ്കല്‍ (ഗള്‍ഫ് തേജസ്) പങ്കെടുത്തു. സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം മന്‍സൂര്‍ എടക്കാട് മോഡറേറ്ററായിരുന്നു. ഫോറം ദമ്മാം മേഖല പ്രസിഡന്റ് അഹ്മദ് യൂസുഫ്, ഈസ്ററ് മേഖല പ്രസിഡന്റ് അഷ്കര്‍ വടകര, മന്‍സൂര്‍ തിരുവനന്തപുരം, അലി മാങ്ങാട്ടൂര്‍, നമീര്‍ ചെറുവാടി, നൗഫല്‍ ചെത്തല്ലൂര്‍, സാമ്പിര്‍ തിരുവനന്തപുരം, അബ്ദുല്‍ റസാഖ് വേങ്ങര, നാസര്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്കി.