ഫാസിസത്തെ അറബിക്കടലിലാഴ്ത്തി പോപുലര്‍ഫ്രണ്ട് സമ്മേളനം

Monday October 3rd, 2016
2

janamaha-pfiകോഴിക്കോട്: വെറുപ്പും വിദ്വേഷവും വിനാശവും മുഖമുദ്രയാക്കിയ സംഘപരിവാര വര്‍ഗീയ ഫാഷിസത്തെ അറബിക്കടലിലാഴ്ത്തി പോപുലര്‍ഫ്രണ്ട് ജനമഹാ സമ്മേളനം. ‘നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം’ ദേശീയ കാംപയിന്റെ സംസ്ഥാനതല സമാപനത്തോട് അനുബന്ധിച്ച് കോഴിക്കോട്ട് നടന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജന മഹാസമ്മേളനമാണ് ഫാഷിസ്റ്റ് ഭീകരതക്കും വര്‍ഗീയ രാഷ്ട്രീയ പ്രതിലോമ മുന്നേറ്റങ്ങള്‍ക്കുമെതിരേ മനുഷ്യപക്ഷത്തു നിന്നുള്ള ഇരമ്പുന്ന താക്കീതായി മാറിയത്.

ഭൂരിപക്ഷ വര്‍ഗീയതയുടെ ആക്രമണോല്‍സുക മുന്നേറ്റത്തിനും ഭരണകൂട നീതിനിഷേധങ്ങള്‍ക്കുമെതിരേ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും നേര്‍ത്തില്ലാതാവുന്ന കാലത്ത് ഇരകളുടെ പക്ഷത്തുനിന്നുള്ള പോരാട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഉയര്‍ത്തിപ്പിടിക്കുന്ന ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും വിളിച്ചോതുന്നതായിരുന്നു ജന മഹാസമ്മേളനത്തിലെ കാഴ്ചകള്‍. പശുവിന്റെയും പോത്തിന്റെയും പേരില്‍ മനുഷ്യരെ കൊല്ലുന്ന സംഘപരിവാരത്തിന്റെയും, ജന്മം കൊണ്ട് ദലിതരായതിന്റെ പേരില്‍ രോഹിത് വെമുലമാര്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന സവര്‍ണവെറിയന്‍മാരുടെയും പൈശാചികതകള്‍ തുറന്നുകാട്ടിയാണ് റാലി ചരിത്രനഗരത്തിന്റെ വീഥികളെ കീറിമുറിച്ച് കടന്നുപോയത്. മോദി ഭരണത്തിന്റെ മദപ്പാടുകളാല്‍ ചരിത്രവും വര്‍ത്തമാനവും കാവിവല്‍ക്കരിക്കപ്പെടുന്നതിലൂടെ ന്യൂനപക്ഷങ്ങളും ദലിതരും മറ്റു പിന്നാക്ക സമൂഹങ്ങളും മതനിരപേക്ഷ ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും നേരിടുന്ന ഭീഷണികളെ സമ്മേളനം തുറന്നുകാട്ടി. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിദ്വേഷരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറിയ അരുംകൊലകളുടെ നിശ്ചലദൃശ്യങ്ങള്‍ റാലിയില്‍ ഇടം നേടി. സംഘപരിവാര ഫാഷിസം മനുഷ്യത്വത്തെ മൃഗീയമായി കശാപ്പു ചെയ്യുന്നതിന്റെ ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. നന്മയിലേക്കുള്ള പ്രയാണങ്ങള്‍ ഏറെ കടന്നുപോയ കോഴിക്കോടിന്റെ നഗരവഴികളില്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്കെതിരേ ചെറുത്തുനില്‍പിന്റെ പുതിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നതു കൂടിയായി പോപുലര്‍ ഫ്രണ്ട് റാലി.

വൈകീട്ട് 3.30ഓടെ അരയിടത്തുപാലത്തിനു സമീപത്തു നിന്നാരംഭിച്ച റാലിയുടെ മുന്‍നിരയില്‍ വോളന്റിയര്‍മാര്‍ അണിനിരന്നു. ആറു നിശ്ചലദൃശ്യങ്ങള്‍ സംഘപരിവാര ഭീഷണിക്കു കീഴില്‍ രാജ്യം നേരിടുന്ന ഭയചകിതമായ വര്‍ത്തമാനത്തിന്റെ നേര്‍ക്കാഴ്ചകളായി.
പൊതുജനസഞ്ചാരത്തിനും ഗതാഗതത്തിനും തടസ്സങ്ങളുണ്ടാക്കാതെ ചിട്ടയോടെയും കൃത്യമായ നിയന്ത്രണങ്ങളോടെയുമാണ് ലക്ഷത്തിലേറെ പേര്‍ അണിനിരന്ന റാലി കടന്നുപോയത്. കടപ്പുറത്ത് വൈകീട്ട് നടന്ന മഹാസമ്മേളനവും പോപുലര്‍ ഫ്രണ്ടിന്റെ കൃത്യമായ സംഘടനാബോധവും അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. സ്ത്രീകളുടെ വന്‍ പങ്കാളിത്തമാണ് സമാപന സമ്മേളനത്തിലെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്ന്. 2009ല്‍ നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിനു ശേഷം കോഴിക്കോട്ട് നടന്ന പോപുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വിപുലമായ പരിപാടിയായിരുന്നു ജനമഹാ സമ്മേളനം.

കടപ്പുറത്ത് ആസാദി നഗറില്‍ സമാപന സമ്മേളനം ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ, പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംദെ (ഗോവ), ഹിന്ദുത്വഭീഷണിക്ക് ഇരയായ കന്നഡ എഴുത്തുകാരന്‍ യോഗേഷ്, പി സി ജോര്‍ജ് എം.എല്‍.എ തുടങ്ങിയവരുടെ സാന്നിധ്യവും സമ്മേളനത്തിന്റെ മാറ്റു കൂട്ടി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17489-pfi-janamaha-calicut-oct-1">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം