വീട്ടമ്മക്ക് ഐ.എസ് ഭീഷണി സന്ദേശം; പിടിക്കപ്പെട്ടത് സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍

Friday September 23rd, 2016
2

Mobile SMSകാഞ്ഞിരംകുളം: അക്കൗണ്ടില്‍നിന്ന് പല തവണയായി പണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കാനൊരുങ്ങിയ വീട്ടമ്മക്ക് ഐ.എസിന്റെ പേരില്‍ ഭീഷണി സന്ദേശം. മക്കളെ കൊലപ്പെടുത്തും എന്നായിരുന്നു എസ്.എം.എസ്. വീട്ടമ്മയുടെ പരാതി ലഭിച്ച നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി എം.കെ. സുല്‍ഫിക്കര്‍ വീട്ടമ്മയെയും മക്കളെയും വിശദമായി ചോദ്യം ചെയ്തതോടെ കള്ളന്‍ കപ്പലില്‍ തന്നെയെന്ന് മനസ്സിലായി. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍ വീട്ടമ്മയുടെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ഇളയ മകന്‍ പതറി. അമ്മയറിയാതെ പണം പിന്‍വലിച്ചത് മകനാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആറിനാണ് വീട്ടമ്മയുടെ അക്കൗണ്ടില്‍നിന്ന് 8000 രൂപ നഷ്ടമായത്. പണം നഷ്ടമായ വിവരം പൊലീസില്‍ അറിയിച്ചാല്‍ മോഷണക്കേസില്‍ മകനെ പ്രതിയാക്കുമെന്നായിരുന്നു ആദ്യ സന്ദേശം.

യഥാര്‍ഥ മോഷ്ടാവിന്റെ സ്ഥാനത്ത് മകന്റെ മുഖം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും സന്ദേശത്തിലുണ്ടായിരുന്നു. പിന്നീടു വന്ന എസ്.എം.എസിലൊക്കെ മക്കളുടെ തലയില്ലാത്ത ഉടല്‍ കാണേണ്ടി വരും തുടങ്ങിയ ഭീഷണികളായിരുന്നു. ബുധനാഴ്ച രാത്രി പൊലീസില്‍ പരാതി നല്‍കാന്‍ വീട്ടില്‍നിന്ന് ഇറങ്ങുമ്പോഴാണ് അവസാന സന്ദേശം എത്തിയത് ‘സ്‌റ്റോപ് യുവര്‍ ജേണി’. ഐ.എസ് ഭീകരരാണ് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാനുള്ള സൂചനകളും എഴുതിയിരുന്നു. വീട്ടമ്മയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയശേഷം മകന്‍ എസ്.എം.എസ് അയച്ചതായിരുന്നെന്ന് പൂവാര്‍ സി.ഐ എസ്.എം. റിയാസ്, കാഞ്ഞിരംകുളം എസ്.ഐ ബി. ജയന്‍ എന്നിവര്‍ പറഞ്ഞു.

പണം നഷ്ടമായതിലല്ല, മക്കളുടെ ജീവനുള്ള ഭീഷണി കണ്ട് ഭയന്നാണ് പരാതിയുമായി വീട്ടമ്മയെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതോടെ കേസ് വേണ്ടെന്ന് അഭ്യര്‍ഥിച്ച് മടങ്ങുകയായിരുന്നു. കോവളം കാരോട് ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമേറ്റെടുത്ത വകയില്‍ ഈ കുടുംബത്തിന് 45 ലക്ഷം രൂപ ലഭിച്ചിരുന്നു.
ഈ തുകയില്‍നിന്ന് നാലുലക്ഷം രൂപയുടെ കുറവ് വന്നതായി വീട്ടമ്മ പൊലീസിനു മുന്നില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ചും ഇവര്‍ പരാതി നല്‍കിയിട്ടില്ല.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17430-is-threat-house-wife">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം