തീവണ്ടിയില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

Monday August 22nd, 2016
2

Train fire suicideആലപ്പുഴ: കായംകുളത്ത് നേത്രാവതി എക്‌സ്പ്രസില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ രാജാഗണപതി നഗര്‍ സ്വദേശി എസ്.നിവാസാണു (24) മരിച്ചത്. എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഉച്ചയോടെയായിരുന്നു മരണം.

കഴിഞ്ഞ ആഴ്ചയാണ് നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീ കൊളുത്തിയ നിലയില്‍ നവാസിനെ കണ്ടത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജിലുമെത്തിച്ച് ശേഷമാണ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് നേത്രാവതി എക്‌സ്പ്രസ് മണിക്കൂറുകളോളം പിടിച്ചിട്ടിരുന്നു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17364-suicide-train-nethravathi">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം