തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതിന് നേട്ടം

Friday July 29th, 2016
2

Local body LDF wonതിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 15 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന 15ല്‍ 7 സീറ്റുകളും സ്വന്തമാക്കി എല്‍.ഡി.ഫ് മികച്ച വിജയമാണ് നേടിയത്. തിരുവനന്തപുരത്തെ പാപ്പനംകോട് വാര്‍ഡ് നിലനിര്‍ത്തിയ ബി.ജെ.പി ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡും കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡും പിടിച്ചെടുത്തു.

തിരുവനന്തപുരം കോര്‍പറേഷനിലെ പാപ്പനംകോട് വാര്‍ഡ് ബി.ജെ.പി നിലനിര്‍ത്തി. ആശാനാഥാണ് 57 വോട്ടിന് വിജയിച്ചത്. വെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അക്കരവിള എല്‍.ഡി.എഫിലെ റീന 45 വോട്ടിന് വിജയിച്ചു. തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കില്‍ എല്‍.ഡി.എഫിലെ സജിത 151 വോട്ടിന് വിജയിച്ചു.

കോഴിക്കോട് ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റില്‍ എല്‍.ഡി.എഫിന്റെ കെ.കെ ഭാസ്‌കരന്‍ 76 വോട്ടിന് വിജയിച്ചു.

എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡില്‍ യു.ഡി.എഫിന്റെ ശബരിഗിരീശന്‍ വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി നാല് വോട്ടിന് വിജയിച്ച വാര്‍ഡാണിത്.

തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പത്താഴക്കാട് എല്‍.ഡി.എഫിന്റെ കെ.എ ഹൈദ്രോസ് 98 വോട്ടിന് വിജയിച്ചു.

പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി. കെ.പി രാമകൃഷ്ണന്‍ 385 വോട്ടിന് വിജയിച്ചു.

കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം പീടിക വാര്‍ഡ് എല്‍.ഡി.എഫിലെ ഡി. രമ 505 വോട്ടിന് നിലനിര്‍ത്തി.

ആലപ്പുഴ പാലമേല്‍ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു. ഷൈലജ ഷാജി 137 വോട്ടിനാണ് വിജയിച്ചത്. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് സിറ്റിങ് മെമ്പര്‍ രാജിവെച്ചിരുന്നു.

ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്‌റ്റേഷന്‍ വാര്‍ഡില്‍ ബി.ജെ.പിയുടെ ഡി. ജ്യോതിഷ് 144 വോട്ടിന് വിജയിച്ചു.

കോട്ടയം മണര്‍കാട് ഗ്രാമപഞ്ചായത്തിലെ പറമ്പുകര വാര്‍ഡില്‍ ബി.ജെ.പിക്ക് അട്ടിമറിജയം. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റില്‍ സിന്ധു കൊരട്ടിക്കുന്നേല്‍ 198 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഇടുക്കി കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ മുളംകുന്ന് വാര്‍ഡില്‍ എല്‍.ഡി.എഫിലെ തോമസ് ലൂക്കോസ് 235 വോട്ടിന് വിജയിച്ചു.

മലപ്പുറം ഊരകം ഗ്രാമപഞ്ചായത്തിലെ ഒ.കെ.എം വാര്‍ഡില്‍ യു.ഡി.എഫ് വിജയിച്ചു. സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ഇടത് മെമ്പര്‍ രാജി വെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/17273-ldf-won-by-election-local-body">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം