തിരഞ്ഞെടുപ്പ് തോല്‍വി: മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റികള്‍ പിരിച്ചു വിട്ടു

Sunday July 10th, 2016
2

iuml leadersകോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയെ തുടര്‍ന്ന് മുസ്‌ലിംലീഗിന്റെ കൊടുവള്ളി, തിരുവമ്പാടി മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് കെഎന്‍എ ഖാദര്‍ അധ്യക്ഷനായ കമ്മിറ്റിയുടെ അന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. രണ്ടിടത്തെയും മണ്ഡലം കമ്മിറ്റികളും പഞ്ചായത്ത് കമ്മിറ്റികളും പുനര്‍വിന്യാസം നടത്താന്‍ തീരുമാനിച്ചതായി സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും അറിയിച്ചു. ജില്ലാ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഏറെവൈകാതെതന്നെ പുനര്‍വിന്യാസം നടത്തുമെന്നും ഇവര്‍ അറിയിച്ചു.

സംസ്ഥാന തലത്തിലെ വോട്ട് ചോര്‍ച്ചയെക്കുറിച്ച് പികെകെ ബാവ അധ്യക്ഷനായ കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ട് യോഗം അംഗീകരിച്ചു. ഗുരുവായൂര്‍ മണ്ഡലത്തിലെ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കമീഷന്‍ റിപോര്‍ട്ട് സമര്‍പ്പിച്ചില്ല. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് ഇ ടി മുഹമ്മദ് ബഷീര്‍ ചെയര്‍മാനായി ഒമ്പത് അംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/17080-iuml-consti-tuency-committee-disposed">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം