അഞ്ജു ബോബി ജോര്‍ജ് ഖേലോ ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗം

Sunday June 26th, 2016
2

Anju boby georgeന്യൂഡല്‍ഹി: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ കേന്ദ്ര സര്‍ക്കാറിന്റെ ‘ഖേലോ ഇന്ത്യ’ പദ്ധതിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമാക്കി. അഞ്ജുവിനെ കൂടാതെ ബാഡ്മിന്റണ്‍ താരവും കോച്ചുമായ പുല്ലേല ഗോപിചന്ദിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നേരത്തെ, ‘ഖേലോ ഇന്ത്യ’ പദ്ധതിയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ ക്ഷണത്തിന് അഞ്ജു സമ്മതം അറിയിച്ചിരുന്നു. കേന്ദ്ര കായിക സെക്രട്ടറിയാണ് ആറംഗ ഭരണസമിതിയുടെ ചെയര്‍മാന്‍. പുരുഷ, വനിതാ കായിക താരങ്ങളുടെ പ്രതിനിധികളായാണ് അഞ്ജു ബോബി ജോര്‍ജിനെയും പുല്ലേല ഗോപിചന്ദിനെയും സമിതിയില്‍ ഉള്‍പ്പെടുത്തിയത്.

രാജീവ്ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ‘ഖേലോ ഇന്ത്യ’ എന്ന് പുനര്‍നാമകരണം ചെയ്തത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കായിക വികസനത്തിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നത് അടക്കമുള്ളവയുടെ മേല്‍നോട്ടവും ഈ സമിതിക്കാണ്. അതെ സമയം, ‘ഖേലോ ഇന്ത്യ’ ഭരണസമിതി അംഗം എന്നത് വലിയ ഉത്തരവാദിത്തമാണെന്ന് അഞ്ജു ബോബി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ താരങ്ങള്‍ക്ക് മികവ് തെളിയിക്കാനാവുന്ന ഇനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/16881-khelo-india-anju-boby-george">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം