സെല്‍ഫിയെടുക്കുന്നതിടെ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു

Friday June 24th, 2016
2

Mungi maranam Water deathകാണ്‍പൂര്‍: ഗംഗയില്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കെ ഏഴ് യുവാക്കള്‍ മുങ്ങി മരിച്ചു. മഴക്കു ശേഷം പുഴയില്‍ കുളിക്കാന്‍ പോയ ജൂഹികേണല്‍ഗഞ്ച് സ്വദേശികളായ സച്ചിന്‍ ഗുപ്ത(21), ഭോലു തിവാരി(20), രോഹിത്(20), ശിവം(19), മക്‌സൂദ്(31), ഭോല(16), സത്യം(24) എന്നിവരാണ് മരിച്ചത്. കൂടെയുള്ളവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ശിവം ഗംഗയിലേക്ക് വഴുതി വീണപ്പോള്‍ രക്ഷിക്കാന്‍ ചാടിയതാണ് ബാക്കി ആറു പേര്‍. എന്നാല്‍ ഏഴു പേരും ഒഴുക്കില്‍ പെടുകയായിരുന്നു. ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പും ഒഴുക്കും കൂടിയതായിരിക്കണം അപകടത്തിനു കാരണമെന്ന് കാണ്‍പൂര്‍ വെസ്റ്റ് എസ്‌ഐ ശചീന്ദ്ര പടേല്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/16846-selfi-death-7-men/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം