മൂന്നു ലക്ഷം കുരുന്നുകളെ അക്ഷര ലോകത്തെത്തിച്ച് പ്രവേശനോല്‍സവം

Thursday June 2nd, 2016
2

School admision day 2തിരുവനന്തപുരം: ആടിപ്പാടിയും ആര്‍ത്തുല്ലസിച്ചും രസിച്ച രണ്ടുമാസത്തെ വേനലവധിക്ക് ശേഷം കുട്ടികള്‍ ബുധനാഴ്ച അക്ഷരമുറ്റത്തെത്തി. മൂന്നുലക്ഷത്തോളം കുരുന്നുകളെയാണ് അക്ഷരമുറ്റത്ത് ആഘോഷമൊരുക്കി ഒന്നാം ക്ലാസിലേക്ക് വരവേറ്റത്ത്. കളിയും പാട്ടും നൃത്തവുമായി വര്‍ണാഭമായ അന്തരീക്ഷത്തില്‍ മുതിര്‍ന്ന കുട്ടികള്‍ അക്ഷരത്തൊപ്പി ധരിപ്പിച്ച് സ്വീകരിച്ച കുരുന്നുകള്‍ മധുരം നുകര്‍ന്ന് പിണക്കങ്ങളില്ലാതെയാണ് അറിവിന്റെ ലോകത്തേക്ക് കടന്നത്. സ്‌കൂള്‍ തുറക്കുന്ന ദിവസം സാധാരണ മഴ തിമിര്‍ത്ത് പെയ്യാറുണ്ടെങ്കിലും ബുധനാഴ്ച മഴമാറി ആകാശം തെളിഞ്ഞുനിന്നു. ആദ്യമായി ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയും പിടിച്ചെത്തിയ കുട്ടികള്‍ക്ക് ആദ്യം തെല്ല് അങ്കലാപ്പായി. കഥകളില്‍ കേട്ട ചിത്രമല്ല സ്‌കൂളിന്, കൊടിതോരണങ്ങളും ബലൂണുകളും വര്‍ണക്കടലാസുകളും കൊണ്ട് അലങ്കരിച്ച വിദ്യാലയങ്ങളുടെ പടി കടന്നെത്തിയപ്പോള്‍ ഓരോരുത്തര്‍ക്കും ഉത്സവപ്പറമ്പിലേക്കെത്തിയ പ്രതീതി. ആദ്യം എല്ലായിടവും ഓടി നടന്നുകണ്ടു. ഒടുവില്‍ ക്ലാസിലിരുത്തി രക്ഷിതാക്കള്‍ പുറത്തിറങ്ങിയപ്പോള്‍ പലരും വാവിട്ട് കരഞ്ഞു. ഇതിനിടെ ചിലര്‍ ആദ്യ ദിവസംതന്നെ പുതിയ കൂട്ടുകാരെ സംഘടിപ്പിക്കുകയും ചെയ്തു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്. നവാഗതരെ വരവേല്‍ക്കാനായി എല്‍പി സ്‌കൂളുകളാണ് കൂടുതല്‍ അണിഞ്ഞൊരുങ്ങിയിരുന്നത്. സ്‌കൂളുകളും പരിസരവുമെല്ലാം തോരണങ്ങള്‍കൊണ്ട് അലങ്കരിച്ചിരുന്നു. മിക്കയിടത്തും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും വന്യമൃഗങ്ങളുമടക്കമുള്ളവയുടെ ചിത്രങ്ങളുമായാണ് ക്ലാസ് മുറികള്‍ നവാഗതരെ വരവേറ്റത്.

School admision dayമാത്രമല്ല, ക്ലാസ് മുറികളെല്ലാം ബലൂണുകള്‍കൊണ്ടും അലങ്കരിച്ചിരുന്നു. ക്ലാസ് മുറികളില്‍ മാത്രമല്ല, സ്‌കൂള്‍ മതിലുകളില്‍ വരെ ചിത്രങ്ങള്‍കൊണ്ട് നിറഞ്ഞിരുന്നു. ചിത്രങ്ങളാലും വിവിധ അലങ്കാരങ്ങളാലും സ്‌കൂള്‍ കോമ്പൗണ്ടിനകവും പുറവും സുന്ദരമാക്കിയിരുന്നു. രാവിലെ ഒമ്പതോടെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തിന് തുടക്കമായി. ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികള്‍ക്ക് മിഠായിയും ലഡുവും പായസവുമെല്ലാം വിതരണംചെയ്തും പാട്ടുപാടിയും ബലൂണ്‍ നല്‍കിയും അക്ഷരകിരീടം അണിയിച്ചുമെല്ലാമാണ് അധ്യാപകര്‍ കുട്ടികളെ വരവേറ്റത്. അധ്യാപകര്‍ക്കൊപ്പം പിടിഎ ‘ഭാരവാഹികളും ജനപ്രതിനിധികളുമെല്ലാം പ്രവേശനോത്സവത്തിന് ചുക്കാന്‍പിടിച്ചു.

സംസ്ഥാനതല പ്രവേശനോത്സവം നടന്ന പട്ടം സ്‌കൂള്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നു.
വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശമറിയിച്ചാണ് പ്രവേശനോത്സവ സമ്മേളനം ആരംഭിച്ചത്. അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെ പ്രവേശനോത്സവം വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്‌കൂളില്‍ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനംചെയ്തു. കോട്ടണ്‍ഹില്‍ ഗവ. എല്‍പി സ്‌കൂളിനു മുമ്പിലെ ഓഡിറ്റോറിയത്തില്‍ വിവിധ തരത്തിലുള്ള ജീവജാലങ്ങളുടെയും സാംസ്‌കാരികനായകരുടെയും ചിത്രങ്ങള്‍ വരച്ചിരുന്നു. സ്‌കൂളും പരിസരവും തോരണങ്ങളാല്‍ നിറച്ചിരുന്നു.

School admision day 1മുന്‍വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായാണ് ഇത്തവണത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നത്. ഉദ്ഘാടന പ്രസംഗത്തോടെ ഔപചാരിക ചടങ്ങുകള്‍ ഒഴിവാക്കി. തുടര്‍ന്ന് മാജിക് അക്കാദമിയിലെ പ്രീത അനന്തന്‍ ബലൂണ്‍ ആര്‍ട്ടെന്ന പരിപാടി കുട്ടികള്‍ക്കായി അവതരിപ്പിച്ചു. ഒന്നാം ക്ലാസിലേക്ക് മാത്രം ഇരുനൂറോളം കുട്ടികളാണ് ഇവിടെ പ്രവേശനം തേടിയത്. മണക്കാട് ഗവ. ടീച്ചേഴ്‌സ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ കവി കുരീപ്പുഴ ശ്രീകുമാര്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എസ്ബിടി ജനറല്‍ മാനേജര്‍ ആദികേശവന്‍, ഹെഡ്മിസ്ട്രസ് എസ് ഗീത എന്നിവര്‍ സംബന്ധിച്ചു. പതിവുപോലെ ഇരുനൂറിലധികം കുട്ടികളാണ് ഇവിടെ ഇത്തവണയും പ്രവേശനം തേടിയത്. നാലാം ക്ലാസിലെ കുട്ടികള്‍ വിളക്ക് തെളിച്ചാണ് പുതിയ കുട്ടികളെ വരവേറ്റത്. കുട്ടികള്‍ക്ക് പാല്‍പ്പായസവും വിതരണംചെയ്തു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/16497-school-admission-day-2016">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം