ജിഷ വധം: സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

Monday May 30th, 2016
2

jisha finger printകൊച്ചി: ജിഷ കൊലപാതക കേസില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈകോടതി. മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടന്നുവരുന്ന സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടുന്നത് ഉചിതമാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, അനു ശിവരാമന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് അന്വേഷണം ശരിയായ രീതിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ജിഷയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം പൊലീസിന്റെ പക്കലുണ്ട്. അന്വേഷണം തുടങ്ങി ഒരുമാസം ആയ ഈ ഘട്ടത്തില്‍ കേസ് സി.ബി.ഐക്ക് വിടേണ്ടതില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി കക്ഷികള്‍ക്ക് നല്‍കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇരയുടെ പേര് പത്രമാധ്യമങ്ങളില്‍ നിരന്തരം വരുന്നതിലും കോടതി ഉത്കണ്ഠ രേഖപ്പെടുത്തി.

ജിഷ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകയായ ടി.ബി മിനിയും നിയമവിദ്യാര്‍ഥിയായ അജേഷുമാണ് ഹരജി നല്‍കിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതും ചൂണ്ടിക്കാണിച്ചാണ് ഇവര്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്.

അതേസമയം, കേസ് അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മഹിപാല്‍ യാദവ് നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/16453-jisha-murder-cbi-no-hc">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം