സമുദായ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ സ്ഥാനമില്ല; സംസ്ഥാനത്ത് കോണ്‍ഗ്രസ്-ബി.ജെ.പി വോട്ട്കച്ചവടം

Monday May 30th, 2016
2

kodiyeri balakrishnanന്യൂഡല്‍ഹി: സാമുദായികാടിസ്ഥാനത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തില്‍ വിജയിക്കില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതാണ് ബിഡിജെഎസിന്റെ തോല്‍വിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണ്ട് എന്‍എസ്എസ് എസ്ആര്‍പി എന്ന പാര്‍ട്ടിയും ധീവരസഭ ഡിഎല്‍പിയും രൂപീകരിച്ചപ്പോഴും ഇതായിരുന്നു അവസ്ഥ. ബിഡിജെഎസ് ഉള്‍പ്പെടെ ഒട്ടനവധി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബിജെപിക്ക് കേരളത്തില്‍ മുന്നേറാനായില്ല. ഇടതുപക്ഷത്തിന് പ്രസക്തി നഷ്ടപ്പെട്ടുവെന്ന വ്യാപക പ്രചാരണത്തിനുള്ള ശക്തമായ മറുപടിയാണ് കേരളം നല്‍കിയത്.

ബിജെപിക്ക് തദ്ദേശതെരഞ്ഞെടുപ്പില്‍ 14.5 ശതമാനം വോട്ട് ലഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 14.62 ശതമാനമായി. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ 2004 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 14 ശതമാനം വോട്ട് നേടി. ഇക്കുറി ബിജെപി സ്ഥാനാര്‍ഥികള്‍ പത്തുകോടി രൂപ വീതം ചെലവഴിച്ചു. ബിഡിജെഎസ് മത്സരിച്ചിടത്തുപോലും ബിജെപി മൂന്നുകോടി രൂപ നല്‍കി. ഇതൊന്നും ജനങ്ങളില്‍നിന്ന് സമാഹരിച്ചതല്ല. കേന്ദ്രനേതൃത്വം നല്‍കിയതാണ്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമൊക്കെ ദിവസങ്ങളോളം കേരളത്തില്‍ പ്രചാരണം നടത്തി. ഹെലികോപ്റ്ററുകളും മറ്റും ധാരാളമായി ഉപയോഗപ്പെടുത്തി. ഇതിന്റെ ആകെ ഫലമായാണ് 14 ശതമാനം വോട്ട്.

പുതിയ വോട്ടര്‍മാര്‍ ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണ് നിലയുറപ്പിച്ചത്. ജിഷവധം, യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, അവസാന ഘട്ടത്തില്‍ സര്‍ക്കാരെടുത്ത വിവാദ തീരുമാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യുവവോട്ടര്‍മാരെ ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിക്കാന്‍ പ്രേരിപ്പിച്ചത്. സ്ഥിരമായ രാഷ്ട്രീയ അനുഭാവം പുലര്‍ത്തുന്നവരല്ല പുതുതലമുറ. അവരെ ഇടതുപക്ഷത്തോടൊപ്പം തന്നെ അടിയുറച്ച് നിര്‍ത്തുന്നതിന് പരമ്പരാഗത ശൈലിയില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തന പരിപാടി ഏറ്റെടുക്കും. സാമൂഹ്യമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തും. ഇടതുപക്ഷത്തിന്റെ നിലപാടുകളും ആശയങ്ങളും കൂടുതലായി യുവാക്കളിലെത്തിക്കും. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം, പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യംതുടങ്ങി നവീനമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കുറിയുണ്ടായി.

നേമം ഉള്‍പ്പെടെ സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമുണ്ടായി. അടിത്തറ മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ലെങ്കില്‍ അണികള്‍ കൂടുതലായി ബിജെപിയിലേക്ക് ഒഴുകും. ആര്‍എസ്പി, ജെഡിയു തുടങ്ങി ഇടതുപക്ഷത്തോടൊപ്പമുണ്ടായിരുന്ന കക്ഷികള്‍ കോണ്‍ഗ്രസിന്റെ പാപ്പരത്തം തിരിച്ചറിഞ്ഞ് നിലപാട് പുനഃപരിശോധിക്കണം. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തും. പാര്‍ട്ടി കോണ്‍ഗ്രസ് കൈക്കൊണ്ട തീരുമാനമാണിത്. കോണ്‍ഗ്രസിന് ബിജെപിയെ പ്രതിരോധിക്കാനാകില്ലെന്നാണ് അസമിലെയും മറ്റും ഫലങ്ങള്‍ തെളിയിക്കുന്നത്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നതാണ് ഡിഎംകെക്ക് വിനയായത്. ബിജെപിയുടെ വര്‍ഗീയതയെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസിനാകില്ല. അതുകൊണ്ടുതന്നെ മതനിരപേക്ഷ വിശ്വാസികളായ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷത്തേക്ക് വരും. ഷാഹിദ കമാലും മറ്റും വന്നത് ഉദാഹരണമാണ്. അതുപോലെ മറ്റ് നേതാക്കള്‍ വന്നിട്ടുണ്ട്. കോടിയേരി പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/16452-kodiyeri-about-communal-parties">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം