നടി സരയു വിവാഹിതയാകുന്നു

Thursday April 7th, 2016
2

Actress Sarayuനടി സരയു നവംബറില്‍ വിവാഹിതയാകും. അസോസിയേറ്റ് ഡറക്ടര്‍ സനല്‍ വി ദേവാണ് സരയുവിന് മിന്ന് കെട്ടുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം ഏപ്രില്‍ നാലിന് എറണാകുളം ത്രിപ്പൂണിത്തറയില്‍ നടന്നു.

2006ല്‍ പുറത്തിറങ്ങിയ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് 2008ല്‍ പുറത്തിറങ്ങിയ കപ്പല്‍ മുതലാളി എന്ന ചിത്രത്തില്‍ രമേഷ് പിഷാരടിക്കൊപ്പം നായികയായും അഭിനയിച്ചു. പിന്നീട് 35 ഓളം ചിത്രങ്ങളില്‍ നായിയകയും സഹനടിയുമായി അഭിനയിച്ച സരയു ഒടുവില്‍ അഭിനയിച്ച ചിത്രം സോള്‍ട്ട് മാംഗോ ട്രീയാണ്. മീനാക്ഷി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സരയു അവതരിപ്പിച്ചത്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായി സനല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
sarayu

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/15660-sarayu-wedding-actress">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം