തര്‍ക്കമുള്ള സ്ഥലങ്ങളിലെ സി.പി.എം സ്ഥാനാര്‍ഥി പട്ടിക കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്യും

Monday March 21st, 2016
2

CPM flagതിരുവനന്തപുരം: തര്‍ക്കമുള്ള സ്ഥലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്യാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റികളും സ്ഥാനാര്‍ത്ഥി പട്ടിക വീണ്ടും ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശം നല്‍കി. 26ന് വീണ്ടും സെക്രട്ടറിയേറ്റ് യോഗം ചേരാനും ഞായറാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായി. അതേസമയം കൊല്ലത്ത് നടന്‍ മുകേഷിന്റേയും വടക്കാഞ്ചേരിയില്‍ നടി കെപിഎസി ലളിതയുടേയും ആറന്‍മുളയില്‍ വീണാ ജോര്‍ജിന്റേയും സ്ഥാനാര്‍ത്ഥിത്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. പി രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനമായി. പയ്യന്നൂരില്‍ സി കൃഷ്ണനേയും,ബേപ്പൂരില്‍ വികെസി മമ്മദ്‌കോയയേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായിട്ടുണ്ട്. സി കൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ പ്രതിഷേധം മറികടന്നാണ് സെക്രട്ടറിയേറ്റ് തീരുമാനം.
പല ജില്ലാകമ്മിറ്റികളും മൂന്ന് നാലും പേരുകളായിരുന്നു പല മണ്ഡലങ്ങളിലേക്കും നല്‍കിയിരുന്നത്. ഇത് ഒരു പേര് മാത്രമാക്കി നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റിന് നിര്‍ദ്ദേശം നല്‍കിയിരിന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റുകള്‍ തയ്യാറാക്കിയ പട്ടികയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിച്ചത്. ചില സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധവും, ചില മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രത്യക്ഷപ്പെട്ട പോസറ്റര്‍ പ്രതിഷേധവും യോഗത്തില്‍ ചര്‍ച്ചക്കെടുത്തിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/15335-cpm-candidates-election">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം