‘യൂനിവേഴ്‌സിറ്റികളില്‍ രാജ്യദ്രോഹികളുണ്ടോയെന്ന് പരിശോധിക്കണം’

Saturday March 12th, 2016
2

RSSനാഗ്പൂര്‍: രാജ്യത്തെ സര്‍വകലാശാലകളിലെ രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായ നടപടിയെടുക്കണമെന്ന് ആര്‍എസ്എസ് വാര്‍ഷിക റിപോര്‍ട്ട് ആവശ്യപ്പെട്ടു. സര്‍വകലാശലകളില്‍ രാജ്യദ്രോഹികള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമാക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കരുത്. രാജ്യത്തെ അസ്വസ്ഥമാക്കുന്ന തരത്തിലാണ് രാജ്യ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ നടത്തുന്നത്. ഇതിന്റെ അനന്തരഫലം രാജ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈയുടത്ത് നടന്ന സംഭവങ്ങള്‍. ഇത്തരത്തിലുള്ള ഗൂഢാലോചനകള്‍ നടന്നുവെന്നതിന്റെ തെളിവുകളാണ് ജെഎന്‍യുവില്‍ നിന്നും ഹൈദരാബാദ് യൂണിവേഴ്‌സിറ്റയില്‍ നിന്നും പുറത്തുവന്നത്. ബിജെപി സര്‍ക്കാരിന്റെ ഭരണത്തില്‍ തടയിടുകയെന്ന ദൗത്യമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

രാജ്യസ്‌നേഹികളായവരെ ചില രാജ്യദ്രോഹികള്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അസ്വസ്ഥമാക്കും. അഭിപ്രായ പ്രകടനം നടത്താന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കരുതി എന്തും വിളിച്ചു പറയാമെന്നാണ് ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നത്. രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ ഇവര്‍ക്ക് എങ്ങനെ വിളിക്കാന്‍ സാധിക്കുന്നുവെന്നും ആര്‍എസ്എസ് റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. മൂന്ന് ദിവസങ്ങളിലായി രാജസ്ഥാനില്‍ നടക്കുന്ന യോഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗദള്‍ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/15173-rss-about-univer-sities-terror">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം