പാലക്കാട് ജില്ലാകമ്മിറ്റിയുടെ ലിസ്റ്റില്‍ വി എസില്ല; മലമ്പുഴയില്‍ എ പ്രഭാകരന്‍

Saturday March 12th, 2016
2

VS achuthananthanപാലക്കാട്: പാലക്കാട് ജില്ലാ കമ്മിറ്റി സമര്‍പ്പിച്ച് സാധ്യത പട്ടികയില്‍ വിഎസ് അച്യുതാനന്ദന്റെ പേരില്ല. മലമ്പുഴ മണ്ഡലത്തില്‍ പാലക്കാട് ജില്ലാ കമ്മിറ്റി അംഗം എ പ്രഭാകരന്റെ പേരാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.
അതെ സമയം, രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് പറയുന്നത് പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. വിജയസാധ്യതയുള്ളവര്‍ക്ക് വീണ്ടും അവസരം നല്‍കണമെന്നും സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചു. വിഎസിന്റെ സ്ഥാനാനര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ ഏകദേശ രൂപരേഖ സെക്രട്ടറിയേറ്റിനുണ്ടെങ്കിലും ഏത് മണ്ഡലത്തില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ അവ്യക്തതത നിലനില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ പിണറായി വിജയനേയും തെക്കന്‍ മേഖലയില്‍ വിഎസ്സിനേയും പരിഗണിക്കുന്നത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നതിനാലാണ് ഇരുവരേയും മത്സരിപ്പിക്കുന്നതെന്നാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ വിഎസ് മത്സരിക്കുന്ന മണ്ഡലത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. വിഎസ് മലമ്പുഴ മണ്ഡലം ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും സൂചനകളുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/15163-cpm-list-vs-out">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം