ഭര്‍ത്താവിനെ കൊല്ലാന്‍ വിഷം കലക്കി വെച്ച ചായ കുടിച്ച് മകള്‍ മരിച്ചു

Thursday January 21st, 2016
2

Tea herbal Poisonഅഗര്‍ത്തല: ഭര്‍ത്താവിനെ കൊല്ലാന്‍ വിഷം കലര്‍ത്തി വെച്ച ചായ കുടിച്ച നാലുവയസുകാരി മകള്‍ മരിച്ചു. പന്ത്രണ്ട് വയസുകാരിയായ മറ്റൊരു മകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അഗര്‍ത്തലയിലെ ഗോവിന്ദ സര്‍ദാര്‍ പറയില്‍ 29കാരിയായ സീതാറാണി ദബ്ബാര്‍മയാണ് ഭര്‍ത്താവായ ഗൗതം ദബ്ബാര്‍മയെ കൊല്ലാന്‍ വേണ്ടി ചായയില്‍ വിഷം കലര്‍ത്തിയത്.
എന്നാല്‍ ചായ ഇവരുടെ പെണ്‍മക്കളായ ശ്രിയ(4), മേരി(12) എന്നിവര്‍ കുടിക്കുകയായിരുന്നെന്ന് സംഭവം അന്വേഷിച്ച എസ്പി ഉത്തം ബോമിക്ക് പറഞ്ഞു. വിഷം ഉള്ളില്‍ ചെന്നതിനേത്തുടര്‍ന്ന് അവശനിലയിലായ കുട്ടികളെ ആശുപത്രിലേക്ക് കൊണ്ടു പോകും വഴി നാലുവയസുകാരി ശ്രിയ മരണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ മാതാവിനെ അറസ്റ്റു ചെയ്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14667-girl-dies-tea-poi-son-fat-her">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം