സ്‌കൂളിലേക്കുള്ള യാത്ര കുതിരവണ്ടിയില്‍; പുതുതലമുറക്ക് കൗതുകം തീര്‍ത്ത് ചിക്കു

Sunday January 10th, 2016
2

Horse cant Chickusപത്തനംതിട്ട: കുതിരയും കുതിരവണ്ടിയുമെല്ലാം കഥകളില്‍ മാത്രം കേട്ട് പരിചയമുള്ള പുതുതലമുറക്ക് കുതിരവണ്ടിയില്‍ യാത്രയൊരുക്കുകയാണ് ചിക്കു. പത്തനംതിട്ട പന്തളത്തിനടുത്ത് തട്ടയിലാണ് കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് കുതിരവണ്ടി ഉപയോഗിക്കുന്നത്. തട്ട സ്വദേശി ചിക്കുവിന്റെതാണ് ഈ കുതിരയും വണ്ടിയും. കുതിരവണ്ടി യാത്ര എന്ന് കേട്ടാല്‍ എന്തെന്ന് പോലും അറിയാത്ത തലമുറക്ക് വ്യത്യസ്ത യാത്രാ അനുഭവമാണ് ചിക്കുമോന്റെ കുതിരവണ്ടി യാത്ര നാട്ടുകാര്‍ക്ക് നല്‍കുന്നത്. കുതിരകളോടുള്ള ഇഷ്ടവും കുതിരയെ വാങ്ങണമെന്ന മകന്റെ ആഗ്രവുമാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തമായി ഒരു കുതിരയെ വാങ്ങുന്നതിലേക്ക് ചിക്കുമോനെ നയിച്ചത്.

ഇപ്പോള്‍ 3 കുതിരകളാണ് ചിക്കുമോനുള്ളത്. അതില്‍ റോക്കറ്റ്, ഭീം ശങ്കര്‍ എന്നീ കുതിരകള്‍ റൈഡിങ് വിഭാഗത്തില്‍ പെട്ടവയാണ്. മണിയന്‍ എന്ന വെള്ള കുതിരയാണ് വണ്ടിവലിക്കുന്നത്. ദിവസവും നിശ്ചിതസമയം കുതിരകളെ ഓടിക്കണമെന്നത് അവയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ രാവിലെ കുട്ടികള്‍ സ്‌കൂളിലേക്ക് പോവുന്ന സമയത്തും വൈകിട്ട് സ്‌കൂള്‍ വിടുന്ന സമയത്തുമാണ് കുതിരവണ്ടി സവാരി. ഈ സമയം നടന്നു പോവുന്ന കുട്ടികളെ വണ്ടിയില്‍ കയറ്റി സ്‌കൂളിലെത്തിക്കും. ഇടക്ക് കല്യാണങ്ങളില്‍ വധൂ വരന്മാര്‍ക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയും കുതിരവണ്ടി വിട്ടുകൊടുക്കാറുണ്ട്. ഈയിടെ കൊല്ലത്ത് വച്ച് നടന്ന വ്യവസായ പ്രമുഖന്റെ മകളുടെ കല്യാണത്തിനും ചിക്കുവിന്റെ കുതിരവണ്ടി എത്തിയിരുന്നു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14605-chiku-horse-cant-school-days">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം