ശ്രുതിയെ സഹായിക്കാമെന്ന പ്രഖ്യാപനം പാഴാകുന്നു; കണ്ണ് തുറപ്പിക്കാന്‍ സോഷ്യല്‍മീഡിയ

Sunday December 13th, 2015
2

Sruthi endosalfan Homeopathyകോഴിക്കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ പി ശ്രുതിയുടെ ഹോമിയോപ്പതി പഠനം ത്രിശങ്കുവില്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രുതിയെ ദത്തെടുത്തതായി പ്രഖ്യാപിച്ച് പഠനച്ചെലവു പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പഠനം തുടങ്ങി അഞ്ചുമാസമായിട്ടും സര്‍ക്കാര്‍ യാതൊരു സഹായവും നല്‍കിയില്ല. കഴിഞ്ഞ ആഗസ്തിലാണ് ശ്രുതി ബംഗളൂരു മാഗഡി മെയിന്‍ റോഡിലെ ഗവ. ഹോമിയോ മെഡിക്കല്‍ കോളജില്‍ ബി.എച്ച്.എം.സിനു ചേര്‍ന്നത്. നാലരവര്‍ഷത്തെ പഠനത്തിന് അഞ്ചു ലക്ഷം രൂപയോളം ചെലവു വരും. സംസ്ഥാനത്തെ ഹോമിയോപ്പതി ഡോക്ടര്‍മാരുടെ സംഘടനയാണ് ശ്രുതിക്കു ചേരാനുള്ള പണം നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ വിഷമഴ ശരീരം തളര്‍ത്തിയ ശ്രുതിയുടെ വലതുകാലില്‍ ഘടിപ്പിച്ച കൃത്രിമ കാല്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ മാറ്റിവക്കാന്‍ 60,000 രൂപ ചെലവു വരും. ശ്രുതിയുടെ ചികില്‍സക്കും പഠനത്തിനും ആവശ്യമായ തുക കണ്ടെത്താനാവാത്ത സ്ഥിതിയിലാണ് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ജഗദീഷ്. മുഖ്യമന്ത്രി കനിഞ്ഞില്ലെങ്കില്‍ ശ്രുതിയുടെ പഠനം തന്നെ നിര്‍ത്തേണ്ട അവസ്ഥയിലാണെന്നും ജഗദീഷ് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരന്തവാര്‍ത്തയില്‍ എന്നും നിറഞ്ഞു നിന്നിരുന്ന പെണ്‍കുട്ടിയായിരുന്നു ശ്രുതി. പത്തു വയസ്സുവരെ ശ്രുതിയുടെ വലതുകാല്‍ വളഞ്ഞ നിലയിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ പ്രതീകമായി ലോകമെമ്പാടും ശ്രുതിയുടെ ചിത്രം പ്രചരിക്കപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയിലാണ് ശ്രുതിക്ക് ബി.എച്ച്.എം.എസിന് പ്രവേശനം ലഭിച്ചത്. ശ്രുതിയുടെ മുഖത്തെ പുഞ്ചിരി നിലനിര്‍ത്താന്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ സോഷ്യല്‍മീഡിയ ഒരുങ്ങിയിരിക്കുകയാണ്. #Support_Shruthi എന്ന ആഷ് ടാഗ് ഉപയോഗിച്ചാണ് ശ്രുതിക്കു വേണ്ടി സോഷ്യല്‍മീഡിയ കാംപയിന്‍ തുടങ്ങിയിരിക്കുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14448-sruthi-support-campaign-social-media">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം