ടി.വി കണ്ടതിന് ശകാരം; പതിനാലുകാരി തൂങ്ങി മരിച്ചു

Friday December 11th, 2015
2

Hanged womenകോവളം: ടി.വി കണ്ടതിന് മാതാപിതാക്കള്‍ ശകാരിച്ചതില്‍ മനംനൊന്ത് 14 കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. വിഴിഞ്ഞം ആട്ടറമൂല വേടന്‍വിള വീട്ടില്‍ പ്രേംകുമാര്‍ ദീപ ദമ്പതികളുടെ മകള്‍ നിതിലയാണ് (14) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. രാത്രിയില്‍ പഠിക്കാതെ ടിവി കണ്ടതിന് നിതിലയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ മനോവിഷമത്തില്‍ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി ഒരുമണിയോടെ എന്തോശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് നിതില കെട്ടിതൂങ്ങി നില്‍ക്കുന്നത് കണ്ടത്. തുടര്‍ന്ന് വീട്ടുകാര്‍ വിഴിഞ്ഞം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിഴിഞ്ഞം എസ്.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ഇന്‍ക്വസ്റ്റിനുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നെല്ലിമൂട് സെന്റ് ക്രസന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നിതീഷ് പ്രേം സഹോദരനാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14423-teenage-girl-hanged-for-hate">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം