തിരികെയെത്തിയ പ്രവാസികള്‍ക്ക് വായ്പക്ക് അപേക്ഷിക്കാം

Tuesday December 8th, 2015
2

Currency note India cashതിരുവനന്തപുരം: വിദേശത്തുനിന്നും നിതാഖത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ സഹായം നല്‍കുന്നതിന് നടപ്പാക്കിയിട്ടുള്ള പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് നോര്‍ക്ക റൂട്ട്‌സ് ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചു. കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ നിന്നും സ്‌ക്രീനിങ് നടത്തി തെരഞ്ഞെടുക്കുന്നവര്‍ക്ക് നോര്‍ക്കയുടെ ശുപാര്‍ശ കത്ത് ഡിസംബര്‍ പത്ത് മുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അയക്കും.
പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. പദ്ധതി നടത്തിപ്പില്‍ മുന്‍വര്‍ഷം നേരിട്ട ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കാന്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വായ്പ എടുത്ത 1072 പേര്‍ക്കും നോര്‍ക്കയില്‍ നിന്നും പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്. ഈ തുകയുടെ പലിശ ഒഴിവാക്കിയാണ് മാസത്തവണ ബാങ്ക് തയ്യാറാക്കുന്നത്. ഇതിന് പുറമേ വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് ശതമാനം പലിശയിളവ് നിലവില്‍ വായ്പ എടുത്ത 1072 ഗുണഭോക്താക്കള്‍ക്ക് വായ്പ എടുക്കുന്ന തീയതി മുതല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വായ്പ എടുത്ത ഗുണഭോക്താക്കള്‍ക്ക് വായ്പ കുടിശിക ഇല്ലെങ്കിലോ, കുടിശിക തീര്‍ക്കുന്ന മുറക്കോ പലിശ സബ്‌സിഡി തുക ബാങ്ക് മടക്കി നല്‍കും. പുതുതായി വായ്പ എടുക്കുന്നവരിലും നിലവിലുള്ളവരിലും കൃത്യമായി മാസത്തവണ തിരിച്ചടക്കുന്നവര്‍ക്ക് ത്രൈമാസ പലിശ കണക്കാക്കിയിട്ടുള്ള തുക തിരികെ ലഭ്യമാക്കും.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14375-norka-loan-pravasi">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം