എസ്.ഐ ആറു തവണ പീഡിപ്പിച്ചതായി ശരണ്യ

Tuesday November 17th, 2015
2

Sharanya lady job fraudആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഒരു എസ്.ഐ തന്നെ ആറ് തവണ പീഡിപ്പിച്ചുവെന്ന് ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശരണ്യ (25). ഹരിപ്പാട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് പോലിസുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണം. പോലീസ് ആസ്ഥാനത്ത് നിന്നും പി.എസ്.സി ഓഫീസില്‍ നിന്നും തനിക്ക് സഹായം ലഭിച്ചുവെന്നും ശരണ്യ വെളിപ്പെടുത്തി. ആലപ്പുഴ ജില്ലയില്‍ താനുമായി പരിചയത്തിയി അടുപ്പം സ്ഥാപിച്ച എസ്.ഐ പലതവണ പീഡിപ്പിച്ചുവെന്നാണ് ശരണ്യയുടെ ആരോപണം. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് ശരണ്യ ഇക്കാര്യം പറഞ്ഞത്. എസ്.ഐക്ക് പുറമെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പലരും പീഡിപ്പിച്ചുവെന്നും ശരണ്യ നല്‍കിയ മൊഴിയില്‍ പറയുന്നു.

ജോലി തട്ടിപ്പ് കേസില്‍ പിടിയിലായതിന് ശേഷം ദിവസങ്ങളോളം മൗനം പാലിച്ച ശരണ്യയുടെ വെളിപ്പെടുത്തല്‍ വിവാദങ്ങള്‍ക്ക് വഴിവക്കും. ആഭ്യന്തര മന്ത്രിയുടെ ഹരിപ്പാട് ക്യാമ്പ് ഓഫീസിലെ ഒരു ജീവനക്കാരന്‍ ജോലി തട്ടിപ്പിന് സഹായം ചെയ്തുവെന്നും ശരണ്യ ആരോപിച്ചു. മന്ത്രിയുടെ ഔദ്യോഗിക സീല്‍ ഇയാള്‍ തനിക്ക് സംഘടിപ്പിച്ചു നല്‍കി. ആലപ്പുഴ ജില്ലയിലെ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവും തട്ടിപ്പിന് ഒത്താശ ചെയ്തതായി ശരണ്യ വെളിപ്പെടുത്തുന്നു. പ്രമുഖ സായാഹ്ന പത്രമാണ് ശരണ്യയുടെ മൊഴി റിപ്പോര്‍ട്ട് ചെയ്തത്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14192-si-harased-six-more-sharanya">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം