വായനക്കാരുടെ അഭിപ്രായം പുലര്‍ന്നു

Sunday November 8th, 2015
2

Polling survey election medianextകൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന പാര്‍ട്ടിയേതെന്നതിനെക്കുറിച്ച് വായനക്കാര്‍ക്കിടയില്‍ മീഡിയനെക്സ്റ്റ് ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലം യാഥാര്‍ഥ്യമായി. വോട്ടെടുപ്പില്‍ പങ്കെടുത്ത 54 ശതമാനം പേരും എസ്.ഡി.പി.ഐ ആയിരിക്കും കൂടുതല്‍ വോട്ടുകള്‍ നേടുകയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 33 ശതമാനം പേര്‍ വെല്‍ഫയര്‍ പാര്‍ട്ടിക്കായിരിക്കും കൂടുതല്‍ സീറ്റുകളെന്ന അഭിപ്രായക്കാരായിരുന്നു. 13 ശതമാനം പേര്‍ ആംആദ്മി പാര്‍ട്ടിയാണ് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ ശരി വക്കുന്നതായിരുന്നു തിരഞ്ഞെടുപ്പ് ഫലം. 54 ശതമാനം പേരും അഭിപ്രായപ്പെട്ട എസ്.ഡി.പി.ഐ 40 സീറ്റുകളില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ ചെറുകക്ഷിയായി. ഒരു കോര്‍പ്പറേഷന്‍ സീറ്റും ഏഴ് മുന്‍സിപ്പാലിറ്റി സീറ്റുകളും 32 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളും ഉള്‍പ്പെടെ 40 സീറ്റുകളാണ് എസ്.ഡി.പി.ഐ നേടിയത്.
Others Result localbody 2015വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ഏഴ് ഗ്രാമപ്പഞ്ചായത്ത് സീറ്റുകളും നേടി. അതെ സമയം, അബ്ദുനാസര്‍ മഅ്ദനിയുടെ പി.ഡി.പി അഞ്ച് ഗ്രാമപ്പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റിയിലുമടക്കം എട്ടു സീറ്റുകള്‍ നേടി രണ്ടാമത്തെ ചെറു കക്ഷിയായി. സംസ്ഥാനത്ത് 280 സീറ്റുകളില്‍ മല്‍സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ഒരിടത്തു പോലും ജയിക്കാനായിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരങ്ങളാണ് ഈ വാര്‍ത്തയുടെ അവലംബം. അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ക്കും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലെന്ന പദവിയിലേക്കുയര്‍ത്തിയ വായനക്കാര്‍ക്കും മീഡിയനെക്സ്റ്റ് ന്യൂസിന്റെ നന്ദി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/14128-media-next-readers-vote-sdpi-won">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം