അട്ടിമറി സാധ്യത; തൃശൂരും മലപ്പുറത്തും റീപോളിങ്

Thursday November 5th, 2015
2

Election machineകൊച്ചി: തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ അട്ടിമറി സംശയിക്കുന്ന കേന്ദ്രങ്ങളില്‍ റീപോളിങിനു സാധ്യത. മലപ്പുറത്ത് 28 ഇടത്തും തൃശൂരില്‍ അഞ്ചിടത്തുമാണ് റീപോളിങ്ങിന് സാധ്യത. തൃശൂര്‍ അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടു ബൂത്തുകള്‍, തിരുവില്വാമല, പഴയന്നൂര്‍, കാട്ടൂര്‍ എന്നിവടങ്ങളിലെ ഓരോ വീതം ബൂത്തിലുമാണു റീപോളിങിനു സാധ്യത. യന്ത്രതകരാര്‍ മൂലം നിര്‍ത്തിവച്ച പോളിങ് ഇതുവരെ പുനരാരംഭിക്കാനാകാത്തതാണു കാരണം.

മലപ്പുറത്താണ് വ്യാപകമായി പോളിങ് അട്ടിമറി ശ്രമം കണ്ടെത്തിയത്. വോട്ടിങ് മെഷീനുകള്‍ക്കുള്ളില്‍ സെല്ലോടേപ്പും പേപ്പറുകളും തിരുകിയ നിലയില്‍ കണ്ടെത്തി. വോട്ടിങ് യന്ത്രങ്ങള്‍ക്കുള്ളില്‍ പശ ഒഴിച്ചതായും കണ്ടെത്തി. 270 കേന്ദ്രങ്ങളില്‍ വോട്ടിങ് തടസ്സപ്പെട്ടു. അതേസമയം, മലപ്പുറത്ത് യന്ത്രത്തകരാര്‍ ഭൂരിഭാഗവും പരിഹരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 227 ബൂത്തുകളിലെ പ്രശ്‌നം പരിഹരിച്ചു. തകരാര്‍ അവശേഷിക്കുന്നത് 28 ബൂത്തുകളില്‍ മാത്രമാണെന്നും കമ്മിഷന്‍ വ്യക്തമാക്കി.
മലപ്പുറത്ത് വ്യാപക അട്ടിമറി – വാര്‍ത്ത വായിക്കാം
മലപ്പുറത്ത് മുസ്‌ലിം ലീഗ് ശക്തികേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രത്തകരാര്‍ വ്യാപകമായി കണ്ടെത്തിയത്. ജില്ലാ കലക്ടറോടും എസ്പിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തൃശൂരില്‍ അറുപതിലേറെ കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായി. ആറുകേന്ദ്രങ്ങളില്‍ ഉച്ചവരെ വോട്ടെടുപ്പു തുടങ്ങിയിട്ടില്ല. കൂട്ട യന്ത്രത്തകരാറില്‍ സംശയം പ്രകടിപ്പിച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കി. പോളിങ് സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു. യന്ത്രത്തകരാര്‍ പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്നും സിപിഎം ആരോപിച്ചു.

മൂന്ന് മണിക്കൂറിലേറെ പോളിങ് തടസപ്പെട്ട സ്ഥലങ്ങളില്‍ റീപോളിങ് വേണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനെ സര്‍ക്കാരിന്റെ ആവശ്യമായി അറിയിച്ചിട്ടുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യന്ത്ര തകരാര്‍ കോണ്‍ഗ്രസ്-ലീഗ് തര്‍ക്കം കാരണമെന്നു ചിത്രീകരിക്കേണ്ടതില്ലെന്നം മുഖ്യമന്ത്രി വ്യക്തമാക്കി. ഒറ്റക്കെട്ടായി മത്സരിക്കുന്നയിടത്തും തകരാറുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, മലപ്പുറത്തും തൃശൂരും വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയ സംഭവത്തില്‍ ബാഹ്യ ഇടപെടലുണ്ടോയെന്നു പരിശോധിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/14074-re-polling-malappuram-trissur">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം