നിസ്വാര്‍ഥ സേവനത്തിന് വേറിട്ട മാതൃകയായി ഡോ.ഷബ്‌നം

By RASEENA|Saturday October 24th, 2015
2

Dr Shabnamസാമൂഹികസേവനം നേരമ്പോക്കായി കാണാതെ നിസ്വാര്‍ഥ സേവനത്തിന് മാതൃകയാവുകയാണ് ഡോ. എ എസ് ഷബ്‌നം. തന്റെ സഹായം ആവശ്യമുള്ളവര്‍ ആരുമായിക്കൊള്ളട്ടെ, പ്രായമോ ജാതിയോ ഒന്നും പ്രശ്‌നമല്ല. ഒരു വിളിപ്പാടകലെ ആവശ്യക്കാര്‍ക്കരികിലേക്ക് ഓടിയെത്താന്‍ ഷബ്‌നമുണ്ടാകും.

ചിലര്‍ക്കവര്‍ ഒപ്പമിരുന്ന് സങ്കടങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സഹായിക്കുന്ന വഴികാട്ടിയാണ്. മറ്റുചിലര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഭക്ഷണവും മരുന്നും വസ്ത്രവുമൊക്കെയായി തേടിയെത്തുന്ന സ്‌നേഹമാണ്. കുട്ടികള്‍ക്കാകട്ടെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഭീകരത പറഞ്ഞുകൊടുക്കുന്ന ചേച്ചിയും അമ്മയുമൊക്കെയാണ് ഷബ്‌നം. നിസ്വാര്‍ഥമായ സേവനത്തിലൂടെ വേറിട്ട മാതൃകയായിമാറുകയാണ് നടക്കാവ് സ്വദേശിയായ ഡോ. എ.എസ്. ഷബ്‌നം.

സൈക്കോളജിയില്‍ ബിരുദാനന്തരബിരുദം നേടിയ ഡോ. ഷബ്‌നം സാമൂഹിക സേവനരംഗത്തെ നിറസാന്നിധ്യമാണിന്ന്. കഴിഞ്ഞ 18 വര്‍ഷമായി തന്റെ ജീവിതത്തിലെ ഏറിയ സമയവും ഷബ്‌നം ചെലവഴിക്കുന്നത് ആലംബഹീനരായവരുടെ ക്ഷേമത്തിനായാണ്. ശിഥിലമായിക്കൊണ്ടിരിക്കുന്ന ധാരാളം കുടുംബ ബന്ധങ്ങള്‍ ഒന്നിപ്പിക്കാന്‍ താന്‍ അഭ്യസിച്ച കൗണ്‍സലിങ്ങിലൂടെ കഴിഞ്ഞതായി ശബ്‌നം പറയുന്നു. വനിതാസെല്ലിലും പോലീസ് സ്‌റ്റേഷനുകളിലും എത്തിച്ചേരുന്ന കൗണ്‍സലിങ് ആവശ്യമായിവരുന്ന പ്രശ്‌നങ്ങളില്‍ അധികാരികള്‍ ആദ്യം സമീപിക്കുന്നതും ഷബ്‌നത്തെയാണ്. സ്‌കൂള്‍ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം കുറക്കുന്നതിനായുള്ള ഷബ്‌നത്തിന്റെ പ്രവര്‍ത്തനങ്ങളും വേറിട്ടതാണ്. ആരുടെയും പ്രേരണ കൂടാതെ പ്രതിഫലേച്ഛയില്ലാതെ സ്‌കൂളുകളില്‍ ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്ന തിരക്കിലാണ് ഷബ്‌നം. സ്‌കൂളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും ഈ പദ്ധതി നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷബ്‌നം പറഞ്ഞു.

സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവശ്യസാധനങ്ങള്‍ നല്‍കിയും ദരിദ്രരായവര്‍ക്ക് തുണിയും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുത്തും മരുന്ന് വിതരണം ചെയ്തുമൊക്കെ തന്റെ കര്‍മപഥത്തില്‍ വ്യത്യസ്ത തീര്‍ക്കുന്ന ഷബ്‌നത്തെ തേടി 2014ല്‍ മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള ജ്വാല മാഗസിന്‍ അവാര്‍ഡ് എത്തിയിരുന്നു.

കടപ്പാട്: മാതൃഭൂമി ഡോട് കോം

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം