ഫ്രഞ്ച് ഓപ്പണ്‍: സൈന പുറത്തായി

Saturday October 24th, 2015
2

Saina nywalപാരീസ്: ടോപ് സീഡ് സൈന നേവാള്‍ ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. തായ്‌ലന്‍ഡിന്റെ രചനോക് ഇന്റാനോനാണ് സൈനയെ തോല്പിച്ചത് (21-9, 21-15). നേരത്തെ ജപ്പാന്റെ മിനാത്സു മിറ്റാനിയെയാണ് തോല്‍പ്പിച്ചാണ് (21-19, 21-16) സൈന ക്വാര്‍ട്ടറില്‍ കടന്നത്.
പുരുഷവിഭാഗത്തില്‍ പി. കശ്യപ്, എച്ച്.എസ്. പ്രണോയ്, അജയ് ജയറാം എന്നിവരും പുറത്തായി. കശ്യപ് ബ്രിട്ടന്റെ രാജീവ് ഔസേഫുമായുള്ള മത്സരത്തിനിടെ പിന്‍മാറുകയായിരുന്നു (21-11, 13-21, 4-2). മൂന്നാംഗെയിമില്‍ രാജീവ് മുന്നിട്ടു നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ താരത്തിന്റെ പിന്‍മാറ്റം. ലിന്‍ ഡാനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ച പ്രണോയിക്ക് മികവ് തുടരാനായില്ല. ഹോങ്കോങ്ങിന്റെ ക ലോങ് അന്‍ഗുസിനോടാണ് തോറ്റത് (15-21, 10-21). അജയ് ജയറാം ചൈനയുടെ ടിയാന്‍ ഹുവായോട് കീഴടങ്ങി (21-18, 21-8).

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/13966-french-open-saina-out">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം