കൊച്ചി ബോട്ടപകടം; മല്‍സ്യ ബോട്ട് ഓടിച്ചയാള്‍ക്ക് ലൈസന്‍സില്ല

Thursday August 27th, 2015
2

Boar accident kochiകൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ടപകടത്തിനിടയാക്കിയ മീന്‍പിടുത്തവള്ളമോടിച്ച ഷിജുവിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന് മൊഴി. സ്രാങ്കും ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നല്‍കി. വള്ളത്തില്‍ ഡീസലടിച്ച് മുന്നോട്ട് എടുക്കുമ്പോള്‍ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. ഒരു മൃതദേഹം കൂടി വ്യാഴാഴ്ച കണ്ടെടുത്തു. ചെല്ലാനം ഹാര്‍ബറില്‍ നിന്നും സുനീഷയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയാണ് സുനീഷ. ആറു പേര്‍ ബുധനാഴ്ച മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട എം.ബി. ഭാരത് എന്ന 35 വര്‍ഷം പഴക്കമുള്ള ബോട്ടിന് 2017വരെയുള്ള ഫിറ്റ്്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റില്‍ ബോട്ട് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായി തകരാന്‍ കാരണം കാലപ്പഴക്കമാണെന്ന് വ്യക്തമായിരുന്നു.

വൈപ്പിന്‍ ഫോര്‍ട്ടുകൊച്ചി സര്‍വീസ് നടത്തുന്ന, ആറു പേരുടെ മരണത്തിനിടയാക്കിയ ബോട്ട് പഴകി പൊളിഞ്ഞതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ബോട്ട് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യവും ആരും കണക്കിലെടുത്തിരുന്നില്ല. എന്നാല്‍ ഈ പഴകിയ ബോട്ടിന് 2017വരെ പോര്‍ട്ട് ഡയറക്ടറേറ്റ് ഫിറ്റ്്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ രേഖകള്‍ പുറത്തു വന്നതോടെ അധികൃതരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അതെസമയം ബോട്ട് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്താത്തതും ശ്രദ്ധേയമാണ്. 2013 മാര്‍ച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്്‌നസ് സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ വര്‍ഷം 2017വരെ പുതുക്കി നല്‍കുകയായിരുന്നു. ബോട്ട് പരിശോധിക്കാതെയാണ് പോര്‍ട്ട് അധികൃതര്‍ ഫിറ്റ്്‌നസ് നല്‍കിയിരിക്കുന്നത് എന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. ബോട്ടില്‍ 42 ലൈഫ് ബൊയകള്‍ ഉണ്ടായിരിക്കണമെന്നാണ് നിയമമെന്ന് ഫിറ്റ്്‌നസ് സര്‍ട്ടിഫിക്കറ്റില്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ മൂന്ന് ബൊയകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. 80 പേരുമായി യാത്ര ചെയ്യാനുള്ള അനുമതിയാണ് ബോട്ടിന് നല്‍കിയിരുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/13017-kochi-boat-accident-licence">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം