സ്ത്രീധനമായി വധുവിന്റെ നഗ്നസെല്‍ഫി ആവശ്യപ്പെട്ട വരനും കുടുംബവും അറസ്റ്റില്‍

Wednesday August 26th, 2015
2

Marriage broakenന്യൂഡല്‍ഹി: വിവാഹത്തിനു മുമ്പ് വരന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് പ്രതിശ്രുത വധുവിന്റെ നഗ്‌ന സെല്‍ഫി. മഹാരാഷ്ട്ര താനെയിലെ 33കാരനായ ജിതേന്ദ്രയും കുടുംബവുമാണ് വിവാഹം നടക്കണമെങ്കില്‍ വധുവിന്റെ നഗ്നശരീരത്തിന്റെ സെല്‍ഫി ആവശ്യപ്പെട്ടത്. എന്നാല്‍ മാത്രമെ വിവാഹം നടത്തുകയുള്ളൂവെന്ന നിലപാടിലായിരുന്നു വരനും കുടുംബവും.
ഫോട്ടോയെടുത്ത് അയച്ചു തരാന്‍ ജിതേന്ദ്രന്‍ തന്നെയാണ് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടതത്രെ. തന്റെ വിചിത്രമായ ഈ ആഗ്രഹും ജിതേന്ദ്രന്‍ മാതാപിതാക്കളോടും പറഞ്ഞിരുന്നു. ഫോട്ടോ കിട്ടിയ ശേഷം മതി ബാക്കി ആലോചനകള്‍ എന്നായിരുന്നു രക്ഷിതാക്കളുടെയും നിലപാട്.
എന്നാല്‍, വരന്റെ വീട്ടുകാരുടെ വൃത്തികെട്ട ആവശ്യം പ്രതിശ്രുത വധുവും വീട്ടുകാരും പാടേ തളളി. ഇതോടെ വിവാഹം നടക്കണമെങ്കില്‍ മൂന്ന് ലക്ഷം രൂപയും ഒരു പുത്തന്‍ ബൈക്കും വേണമെന്നായി വരന്റെ കുടുംബം. സഹികെട്ട വധുവും കുടുംബവും പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയെ തുടര്‍ന്ന് വരനെയും കുടുംബത്തെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
നഗ്നഫോട്ടം ആവശ്യപ്പെട്ടത് കൂടുതല്‍ സ്ത്രീധനത്തുക കൈക്കലാക്കാനുള്ള ജിതേന്ദ്രയുടെ തന്ത്രമായിരുന്നെന്ന് പോലിസ് അറിയിച്ചു. ഫോട്ടോ കൈക്കലാക്കിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ തുക സ്ത്രീധനമായി ആവശ്യപ്പെടുകയായിരുന്നു വരന്റെയും കുടുംബത്തിന്റെയും ലക്ഷ്യം.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/13004-nude-selfi-bride-gro-om-dowry/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം