ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ പേരില്‍ തട്ടിപ്പ്; ഫുട്ബാള്‍ താരം അറസ്റ്റില്‍

Monday August 10th, 2015
2

ISL fotbal fraud shameemകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും റെയില്‍വേയിലും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ ഫുട്‌ബോള്‍ താരം അറസ്റ്റില്‍. വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ അതിഥി താരമായി കളിച്ചിട്ടുള്ള കാസര്‍കോട് ഹോസ്ദുര്‍ഗ് പരപ്പ കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ പി. ഷമീം (27) ആണ് പിടിയിലായത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ റെയില്‍വേയില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം വാങ്ങുകയായിരുന്നു. ഈ രീതിയില്‍ ഏകദേശം 37 ലക്ഷത്തോളം രൂപ ഇയാള്‍ തട്ടിയതായി പോലീസ് വ്യക്തമാക്കി. തട്ടിപ്പിനിരയായ കൊട്ടാരക്കര സ്വദേശിനി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഷമീം 13 ലക്ഷം തട്ടിയെടുത്തതായി ഇവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
കലൂരില്‍ ഇയാള്‍ തങ്ങാറുള്ള ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നോര്‍ത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പണം വാങ്ങിയതിന്റെ രേഖകളും ഫ്‌ലാറ്റില്‍ നിന്നും കണ്ടെടുത്തു. തട്ടിപ്പില്‍ ഇയാളുടെ പങ്കാളിയെന്ന് സംശയിക്കുന്ന അനു എന്ന യുവതിക്ക് വേണ്ടിയും പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സതേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പേരിലുള്ള വ്യാജ കത്തുകളും കണ്ടെത്തി. റെയില്‍വേയിലെ വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞായിരുന്നു തട്ടിപ്പ്. അന്താരാഷ്ര്ട കായിക താരങ്ങളുമായി പരിചയം ഉണ്ടെന്നും മികച്ച ശമ്പളത്തിന് ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ വശീകരിച്ചിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഒരു പ്രമുഖ ടീമിന്റെ പേരിലും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/12696-isl-fraud-man-arested/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം