നടുക്കുന്ന ഓര്‍മകളുമായി ഹിരോഷിമ ദിനം

Thursday August 6th, 2015
2

ആഗസ്റ്റ് 6 ഹിരോഷിമ ദിനം. ജപ്പാന്റെ കറുത്ത ദിനങ്ങളെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മറ്റൊരു ഹിരോഷിമ ദിനം കൂടി കടന്നു പോകുന്നത്. മനുഷ്യത്വത്തിന് ഒരുവിലയും കല്‍പിക്കാതെ അമേരിക്ക ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ച് ലക്ഷക്കണക്കിന് മനുഷ്യ ജീവനുകള്‍ കരിച്ചു കളഞ്ഞത് ഇന്നേക്ക് 70 വര്‍ഷം മുമ്പ് 1945 ഓഗസ്റ്റ് ആറിനായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ നാന്ദി കുറിച്ചു കൊണ്ട് അമേരിക്ക നടത്തിയ മനുഷ്യക്കുരുതിയില്‍ ജീവന്‍ നഷ്ടമായത് ഏകദേശം 1,60,000 പേര്‍ക്ക്. 70 വര്‍ഷങ്ങള്‍ക്കിപ്പുറവും അവസാനിക്കാത്ത നിലവിളികളും രോദനങ്ങളും ബാക്കിയാക്കി ഹിരോഷിമ ഇന്നും ജീവിക്കുന്നു. അമേരിക്കന്‍ അധിനിവേശത്തിന്റെ ഹതഭാഗ്യരായ ഇരകളായി.

Hiroshima dayലിറ്റില്‍ ബോയ് എന്ന അണുബോംബാണ് അമേരിക്ക ജപ്പാനുമേല്‍ വര്‍ഷിച്ചത്. എനോള ഗേ എന്ന ബോംബര്‍ വിമാനമാണ് ഹിരോഷിമയെ ചാരമാക്കിക്കൊണ്ട് അണുബോംബ് വര്‍ഷിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമായത് മാത്രമായിരുന്നില്ല ഹിരോഷിമ ഇതിലൂടെ അനുഭവിച്ച ദുരന്തം. മാസങ്ങളോളമാണ് ബോംബിംഗിന്റെ റേഡിയേഷന്‍ വികിരണം ഹിരോഷിമയില്‍ നിലനിന്നത്. ഇന്നും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ഹിരോഷിമ ഇന്നും അതിന്റെ കെടുതികള്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ജനിതക വൈകല്യങ്ങള്‍ ഇല്ലാതെ ഇന്നും ഹിരോഷിമയില്‍ കുട്ടികള്‍ ജനിക്കുന്നില്ല. ഒന്നുകൊണ്ട് തൃപ്തിയാകാതിരുന്ന അമേരിക്ക മൂന്നാംപക്കം ഒരിക്കല്‍കൂടി ജപ്പാനുമേല്‍ വിഷം ചീറ്റി. ഇത്തവണ നാഗസാക്കിയിലായിരുന്നു അമേരിക്കയുടെ ആക്രമണം. ലക്ഷങ്ങള്‍ ഇവിടെയും ജീവന്‍ വെടിഞ്ഞു. ഓഗസ്റ്റ് 15ന് ജപ്പാന്‍ അമേരിക്കക്ക് മുന്നില്‍ കീഴടങ്ങി.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/12580-hiroshima-memory-japan">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം