വിവാഹാലോചന മുടക്കാന്‍ ബലാല്‍സംഗം കെട്ടിച്ചമച്ച യുവതി വെട്ടിലായി

Saturday August 1st, 2015
2

Peedanam Rapeകോയമ്പത്തൂര്‍: വീട്ടുകാര്‍ നടത്തുന്ന വിവാഹാലോചന മുടക്കാന്‍ യുവതി വ്യാജ ബലാത്സംഗം കെട്ടിച്ചമച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സത്യം സമ്മതിച്ചു തടിതപ്പി. പതിനാലാം വയസു മുതല്‍ പ്രണയത്തിലായ യുവാവിനെ വിവാഹം ചെയ്യാനാണ് വീട്ടുകാര്‍ നടത്തുന്ന വിവാഹാലോചന മുടക്കാന്‍ തീരുമാനിച്ചതെന്നു പെണ്‍കുട്ടി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് താന്‍ ബലാത്സംഗത്തിന് ഇരയായെന്ന പരാതിയുമായി ഈറോഡ് സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി രംഗത്തെത്തിയത്.
കോയമ്പത്തൂര്‍ ശരവണംപട്ടിയിലെ ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു യുവതി അവിടെവച്ചു താന്‍ ബലാത്സംഗത്തിന് ഇരയായെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. വളരെ നാടകീയമായിരുന്നു പെണ്‍കുട്ടിയുടെ നീക്കങ്ങള്‍. ചൊവ്വാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ഹോസ്റ്റലിലെ മുറിയില്‍ അബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരു കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു. തുടര്‍ന്നു വിവരമറിയിച്ചതിനെത്തുടര്‍ന്നു ബന്ധുക്കള്‍ എത്തി പെണ്‍കുട്ടിയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞു വൈകിട്ടോടെ ഈറോഡിലെ വീട്ടിലെത്തിയ പൊലീസിനോടാണ് പെണ്‍കുട്ടി സംഭവം വിവരിച്ചത്. എന്നാല്‍ പൊലീസിനു പെണ്‍കുട്ടിയുടെ മൊഴിയില്‍ വിശ്വാസം പോരായിരുന്നു. പരാതി നല്‍കാനും വൈദ്യപരിശോധനക്കു വിധേയയാകാനും പെണ്‍കുട്ടി വിസമ്മതിച്ചതോടെ പൊലീസിന്റെ സംശയം വര്‍ധിച്ചു. പരാതി നല്‍കുന്നതും വൈദ്യപരിശോധന നടത്തുന്നതും തനിക്കും കുടുംബത്തിനും മാനക്കേടാവുമെന്നു കാട്ടിയാണ് പെണ്‍കുട്ടി വിസമ്മതിച്ചത്. മാതാപിതാക്കള്‍ പരാതി നല്‍കുകയോ പൊലീസ് സ്വമേധയാ കേസെടുക്കുകയോ ചെയ്താല്‍ ജീവനെടുക്കുമെന്നും കുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കള്ളി പുറത്തായത്.

പതിനാലു വയസു മുതല്‍ പ്രണയത്തിലായ യുവാവിനെ വിവാഹം കഴിക്കാനാണ് താന്‍ വീട്ടുകാരുടെ വിവാഹാലോചനകള്‍ മുടക്കാന്‍ തീരുമാനിച്ചതെന്നു യുവതി സമ്മതിച്ചു. ഈ ബന്ധത്തോടുള്ള വീട്ടുകാരുടെ എതിര്‍പ്പാണ് പെണ്‍കുട്ടിയെ ഇങ്ങനെ ചിന്തിക്കുന്നതിന് പ്രേരിപ്പിച്ചതത്രെ. ബലാത്സംഗ നാടകം പെണ്‍കുട്ടിയും കാമുകനും ചേര്‍ന്നു തയാറാക്കിയതാണെന്നും പൊലീസ് കണ്ടെത്തി. അന്യ മതസ്ഥനായ യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ തന്റെ വിവാഹം മുടക്കുക മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും പെണ്‍കുട്ടി പറഞ്ഞു. പണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നും ഇത്തരത്തില്‍ എന്തെങ്കിലും കെട്ടുകഥകള്‍ ചമച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നു പറഞ്ഞ് പോലിസ് ഇരുവരെയും വിട്ടയച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/12467-rape-case-fake-before-police">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം