കലാമിന്റെ പേര് പേലും അറിയാത്ത അനുഷ്‌കക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

Tuesday July 28th, 2015
2

Anushka Sharma actressന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന് സെലിബ്രിറ്റികളും സാധാരണക്കാരും ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ഇതിനിടയില്‍ ബോളിവുഡ് താരവും വിരാട് കോഹ്‌ലിയുടെ കാമുകിയുമായ അനുഷ്‌ക ശര്‍മ്മക്ക് അമളി പറ്റി. ആദരാഞ്ജലി അര്‍പ്പിച്ച് ട്വിറ്ററില്‍ അനുഷ്‌ക കലാമിന്റെ പേര് തെറ്റായി എഴുതി. എ.ബി.ജെ കലാം ആസാദ് എന്നാണ് പേര് എഴുതിയത്. അന്തരിച്ച മഹാവ്യക്തിത്വമായ എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേര് തെറ്റിച്ച് എഴുതിയതാണ് അനുഷ്‌കക്ക് വിനയായത്. ഇന്ത്യ മുഴുവന്‍ മുന്‍രാഷ്ട്രപതിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുമ്പോള്‍ എടുപിടിയില്‍ അനുശോചനം പ്രകടിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് താരത്തിന് അബദ്ധം പറ്റിയത്.
APJ anushka tweetഉടന്‍ തന്നെ ട്വിറ്ററില്‍ അനുഷ്‌കയെ ആക്ഷേപിച്ച് ട്വീറ്റുകള്‍ എത്തി. തെറ്റുചൂണ്ടിക്കാട്ടി വേഗം തിരുത്തൂ എന്നായി മറ്റുചിലര്‍. പോസ്റ്റുകളുടെ പെരുമഴ ആയപ്പോള്‍ അനുഷ്‌ക ആ ട്വീറ്റ് നീക്കം ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്തു. പുതിയ പോസ്റ്റില്‍ എ.പി.ജെ വരെ ശരിയായി എന്നു മാത്രം കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു.
APJ anushka tweet 2അതോടെ അനുഷ്‌കയുടെ ട്വിറ്റര്‍ പേജ് പരിഹാസവര്‍ഷമായി മാറി. നീ വിരാട് കോഹിലിയുടെ പുറകെ നടന്നാല്‍ മതിയെന്നും വലിയ വലിയ കാര്യങ്ങള്‍ നോക്കെണ്ടെന്നുമൊക്കെയായിരുന്നു കമന്റുകള്‍. അറിയില്ലെങ്കില്‍ എഴുതാന്‍ പോകരുതെന്നും എപ്പോഴും കോഹിലിയെ തന്നെ മനസ്സില്‍ വിചാരിച്ചു നടന്നാല്‍ ഇത്തരം അക്കിടികള്‍ പറ്റുമെന്നും അനുഷ്‌കയെ വിമര്‍ശിച്ചു. എന്നാല്‍ മൂന്നാമത്തെ തവണ അനുഷ്‌ക പേര് തെറ്റാതെ എഴുതി. മുന്‍ രാഷ്ട്രപതിയുടെ പേര് പോലും ശരിയായി അറിയാത്ത അനുഷ്‌കക്ക് പൊങ്കാലയിടുകയാണ് സോഷ്യല്‍മീഡിയയിലെ ട്രോളന്മാര്‍.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം