ജാര്‍ഖണ്ഡ് മന്ത്രിയുടെ നടപടി അറംപറ്റി: കലാമിന്റെ ഫോട്ടോയില്‍ മാലയിട്ട് ഒരാഴ്ചക്കകം വിയോഗം

Tuesday July 28th, 2015
2

APJ Abdul kalam death education ministerന്യൂഡല്‍ഹി: ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ ഫോട്ടോയില്‍ മാലയിട്ട ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രിയുടെ നടപടി അറംപറ്റിയതു പോലെയായി. കലാമിന്റെ ഫോട്ടോയില്‍ മാലയിട്ട് കൃത്യം ഒരാഴ്ച തികഞ്ഞപ്പോഴാണ് യാദൃശ്ചികമെന്നോണം കലാമിന്റെ വിയോഗവും വന്നെത്തിയത്. സംഭവം വിവാദമായ ജാര്‍ഖണ്ഡില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മുറവിളി തുടരുകയാണിപ്പോഴും.

റാഞ്ചിയില്‍ നിന്നു 190 കിലോമീറ്റര്‍ അകലെ ഹസാരിബാഗ് കൊടര്‍മ സരസ്വതി ശിശു വിദ്യാമന്ദിര്‍ സ്‌കൂളില്‍ കഴിഞ്ഞ 20ന് ബോധവല്‍ക്കരണ പരിപാടിയും സ്മാര്‍ട്ട് ക്ലാസും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി നീരാ യാദവ്. അവിടെ വച്ചിരുന്ന കലാമിന്റെ ഫോട്ടോയില്‍ അവര്‍ മാലയിട്ട് ആദരാഞ്ജലി അര്‍പ്പിച്ചതാണു വിവാദമായത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായതോടെ വിശദീകരണവുമായി എത്തിയത് മന്ത്രിയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചു. ജീവിച്ചിരിക്കുന്നവരോട് ആദരവു കാട്ടാന്‍ ഫോട്ടോയില്‍ മാലയിടുന്നതില്‍ തെറ്റില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. എന്നാല്‍, സാധാരണ മരിച്ച വ്യക്തികള്‍ക്കേ ആദരാഞ്ജലി അര്‍പ്പിക്കാറുള്ളൂ എന്നും മന്ത്രിയുടെ നടപടി കളങ്കമായെന്നുമായിരുന്നു സ്വന്തം പാര്‍ട്ടിയായ ബി.ജെ.പിയുടെ സംസ്ഥാന ഘടകം പ്രതികരിച്ചത്. കലാമിന്റെ വിയോഗ ശേഷം മന്ത്രിയുടെ നടപടിയെ കടന്നാക്രമിച്ചുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം