വിടവാങ്ങിയത് രാജ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാമനീഷി

Tuesday July 28th, 2015
2

APJ Abdul Kalam 4മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ജനകീയനായിരുന്ന ഇന്ത്യന്‍ പ്രസിഡന്റിനെ. പ്രഗല്‍ഭനായ മിസൈല്‍ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുല്‍ കലാം ജനകീയരായ ഇന്ത്യന്‍ രാഷ്ട്രപതിമാരില്‍ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊട്ടറിയാന്‍ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദ്ദേഹം. 2002 മുതല്‍ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കലാം ജനകീയമായ പ്രവര്‍ത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്‌ന പുരസ്‌കാരവും പത്മഭൂഷണ്‍ പുരസ്‌കാരവും നല്‍കി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

APJ Abdul Kalam 5അബൂല്‍ പക്കീര്‍ ജൈനുലാബ്ദീന്‍ അബ്ദുള്‍ കലാം എന്ന എ.പി.ജെ. അബ്ദുല്‍ കലാം 1931 ല്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈല്‍ സാങ്കേതികവിദ്യയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ APJ Abdul Kalam as Childകണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈല്‍ മനുഷ്യന്‍ എന്നും അദ്ദേഹത്തെ  വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുള്‍കലാം നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ സാങ്കേതിക വിദ്യ ഇന്ത്യക്ക് സ്വന്തമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തി കൂടിയാണ് ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. തുമ്പയിലെ വി.എസ്.എസ്.സിയില്‍ പ്രവര്‍ത്തിച്ച 20 വര്‍ഷം ഡോ.കലാം ഐ.എസ്.ആര്‍ഒയുടെ വളര്‍ച്ചയുടെ ഒപ്പം വളരുകയായിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞന്‍മാരുടെ പലതലമുറകളെ പ്രവര്‍ത്തന മികവിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ഉപഗ്രഹങ്ങളെയും പേടകങ്ങളെയും വഹിച്ചുകൊണ്ട് കുതിക്കാനുതകുന്ന റോക്കറ്റുകള്‍ എന്ന സാങ്കേതിക വിദ്യ ഇന്ത്യക്ക് സമ്മാനിച്ചതിലും സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഡോ.അബ്്ദുള്‍ കാലാം. ഡോ.വിക്രം സാരാഭായി, ഡോ.സതീഷ് ധവാന്‍ തുടങ്ങിയവരുടെ കൈപിടിച്ച് ഐ.എസ്.ആര്‍.ഒയിലെത്തിയ ഡോ.കലാം ഒരു വര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് എസ്.എല്‍.വി സാങ്കേതിക വിദ്യ രാജ്യത്തിനായി കൈപ്പിടിയിലൊതുക്കിയത്. പിന്നീട് ഐ.എസ്.ആര്‍.ഒക്കും രാജ്യത്തിനും തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. എസ്.എല്‍.വി പ്രോജക്ട് വിഭാഗത്തിന്റെ മേധാവി എന്ന നിലയിലാണ് തുമ്പയിലെ വി.എസ്.എസ്.സിയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഡിആര്‍ഡിഒയിലേക്കും മിസൈല്‍ സാങ്കേതിക വിദ്യയിലേക്കും വളര്‍ന്ന ഡോ.കലാം ഇന്ത്യയുടെ മിസൈല്‍മാനായി. ആണവ പദ്ധതിയുടെ അമരക്കാരനുമായി. എന്നാലും ഐ.എസ്.ആര്‍.ഒ ആയിരുന്നു അദ്ദേഹത്തിന്റെ മാതൃസ്ഥാപനം.

രാഷ്ട്രത്തിന്റെ നായകത്വം ഏറ്റെടുത്തപ്പോഴും അതിന് ശേഷവും തന്റെ സമയവും അധ്വാനവും പദവിയുമെല്ലാം ഐ.എസ്.ആര്‍.ഒയുടെ വളര്‍ച്ചക്കായി നല്‍കാന്‍ അദ്ദേഹം ശ്രമിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി സ്ഥാപിക്കുന്നതിലും ശാസ്ത്രജ്ഞരുടെ തലമുറകളെ വളര്‍ത്തിയിടുക്കുന്നതിലും ഡോ.കലാം പ്രത്യേക ശ്രദ്ധചെലുത്തി. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രം സാധാരണക്കാരന് കൂടി പ്രയോജനപ്പെടുന്നതില്‍ വളരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ചാന്ദ്രയാനിലേക്കും മംഗള്‍യാനിലേക്കും രാജ്യം ഗതിവേഗം നേടുമ്പോള്‍ അഗ്നിചിറകുകളുള്ള ഒരു മനസ്സുകണ്ട സ്വപ്നങ്ങളാണ് ആകാശത്തോളം വളരുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/12350-apj-abdul-kalam-went-from-world">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം