കലാമിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും; ഖബറടക്കം രാമേശ്വരത്ത്

Tuesday July 28th, 2015
2

APJ Abdul Kalam 1ന്യൂഡല്‍ഹി: ഷില്ലോങ്ങില്‍ നിന്ന് പുലര്‍ച്ചെ ഗുവാഹത്തിയിലെത്തിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിക്കും. ഡോ.കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങും. തുടര്‍ന്ന് രാജാജി മാര്‍ഗിലെ 10ാം നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിന് വക്കും. കബറടക്കം ജന്മനാടായ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ബുധനാഴ്ച നടക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുക്കുക. രാമേശരത്ത് കബറടക്കം നടത്തണമെന്ന് ഡോ. കലാമിന്റെ ബന്ധുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കബറടക്കത്തില്‍ പങ്കെടുക്കും. കര്‍ണാടകയിലായിരുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി പരിപാടികള്‍ റദ്ദാക്കി ഡല്‍ഹിക്ക് മടങ്ങി.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം