കലാമിന്റെ നിര്യാണത്തില്‍ നിയമസഭ അനുശോചിച്ചു; സംസ്ഥാനത്ത് അവധിയില്ല

Tuesday July 28th, 2015
2

APJ Abdul Kalam 1തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ കേരള നിയമസഭ അനുശോചിച്ചു. അറിവിന്റെ ഉപാസകനായ സ്വപ്നദര്‍ശിയായിരുന്നു ഡോ. കലാമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. രാമേശ്വരത്ത് ജനിച്ചെങ്കിലും മലയാളിയായി ജീവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നും കേരളത്തിന്റെ വളര്‍ച്ച ആഗ്രഹിച്ച വ്യക്തിയാണ് കലാമെന്നും കേരളത്തിനായി വിഷന്‍ 2010 നല്‍കിയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു. പുതിയ തലമുറക്ക് എന്നും വറ്റാത്ത ഊര്‍ജസ്രോതസായിരുന്നു കലാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. കേരളം അദേഹത്തിന് രണ്ടാം വീടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി ഉണ്ടായിരിക്കില്ല. അദ്ദേഹത്തിന്റെ ആഗ്രഹം കണക്കിലെടുത്താണ് തീരുമാനം. താന്‍ മരിച്ചാല്‍ അവധി പ്രഖ്യാപിക്കരുതെന്നും തന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അവധിക്ക് പകരം ഒരു ദിവസം അധികം ജോലി ചെയ്യണമെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. അവധിക്കു പകരം ഏഴ് ദിവസം ദുഖാചരണം ഉണ്ടായിരിക്കും.
അതെസമയം, കേരള സിബിഎസ്ഇ മാനേജ്്‌മെന്റ് അസോസിയേഷനു കീഴിലുള്ള സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം ഖാന്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത് അതാത് സ്‌കൂളുകളായിരിക്കും.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം