ജീവിച്ചിരിക്കുന്ന എ പി ജെ അബ്ദുല്‍കലാമിന് ആദരാഞ്ജലിയര്‍പ്പിച്ച് വിദ്യഭ്യാസമന്ത്രി

Wednesday July 22nd, 2015
2

APJ Abdul kalam death education ministerന്യൂഡല്‍ഹി: രാഷ്ട്രീയക്കാര്‍ക്ക് വിവരമില്ലെന്ന പൊതു ആക്ഷേപത്തെ ശരി വക്കുന്ന ഉദാഹരണമായിരിക്കുകയാണ് ഝാര്‍ഖണ്ഡ് വിദ്യഭ്യാസ മന്ത്രി നീര യാദവ്. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുല്‍ കലാമിന് ആദരാഞ്ജലിയര്‍പ്പിച്ചാണ് മന്ത്രി തന്റെ അറിവ്  തെളിയിച്ചത്. ഒരു സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് മന്ത്രി മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ ഫോട്ടോക്കു മുമ്പില്‍ ആദരാഞ്ജലി അര്‍പ്പിച്ചത്. ചടങ്ങിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ് ഇപ്പോള്‍.

ഹസാരിബാഗ് ജില്ലയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു നീര യാദവ്. സ്‌കൂളില്‍ എപിജെ അബ്ദുള്‍ കലാമിന്റെ ഫോട്ടോ കണ്ട മന്ത്രി അതില്‍ മാലയണിയിക്കുകയും സിന്ദൂരം ചാര്‍ത്തുകയുമായിരുന്നു. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത് കണ്ടെങ്കിലും കൂടെയുണ്ടായിരുന്ന ബിജെപി എംഎല്‍എ മനീഷ് ജയ്‌സ്വാളും സ്‌കൂള്‍ പ്രിന്‍സിപ്പളും മന്ത്രിയെ തടഞ്ഞതുമില്ല. സാധാരണ ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് മരിച്ച ഒരാളുടെ ഫോട്ടോയില്‍ മാത്രമാണ് പൂമാലയണിയിക്കാറ്. ഫോട്ടോ ഇപ്പോള്‍ വൈറലാകുന്നത് വിദ്യാഭ്യാസമന്ത്രിയുടെ വിവരത്തെ ചോദ്യം ചെയ്താണ്. മുന്‍ രാഷ്ട്രപതി ജീവിച്ചിരിക്കുന്നുവെന്ന് അറിയാത്ത ഒരാളാണോ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ മരിച്ചവരുടെ ഫോട്ടോയില്‍ മാത്രമല്ല, ജീവിച്ചിരിക്കുന്നവരെയും ആദരിക്കാനായി ഫോട്ടോയില്‍ മാല ചാര്‍ത്താറുണ്ട് എന്ന വിശദീകരണമാണ് സംഭവം വിവാദമായതോടെ മന്ത്രി നീര യാദവ് നല്‍കുന്നത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/12196-apj-abdul-kala-president">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം