വിവാഹ നിശ്ചയത്തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം;വരന്റെ വീട്ടുകാര്‍ക്കെതിരെ പരാതി

Sunday July 19th, 2015
2

Surya weding obitആലപ്പുഴ: തുറവൂരില്‍ വിവാഹ നിശ്ചയത്തിന്റെ തലേന്ന് യുവതി ജീവനൊടുക്കിയ കേസില്‍ വരന്റെ വീട്ടുകാര്‍ക്കെതിരെ പരാതി. വരന്റെ വീട്ടുകാര്‍ കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആരോപണം. തുറവൂര്‍ സ്വദേശിനി സൂര്യമോളാണ് നിശ്ചയത്തലേന്ന് ജീവനൊടുക്കിയത്. കൊച്ചിയിലെ ഒരു മാളിലെ അക്കൗണ്ടന്റായിരുന്നു സൂര്യ. കൊല്ലത്തുകാരനായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. ഇരുവീട്ടുകാരും സമ്മതിച്ച് കല്യാണവും തീരുമാനിച്ചു. വ്യാഴാഴ്ച നിശ്ചയം നടത്താനും തീരുമാനിച്ചു. നിശ്ചയദിവസം 20 പവന്റെ ആഭരണങ്ങള്‍ നല്‍കുമെന്ന് സൂര്യയൂടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നു.
എന്നാല്‍ വരന്റെ വീട്ടുകാര്‍ 50 പവന്‍ ആവശ്യപ്പെട്ടു. 50 പവന്‍ നല്‍കാന്‍ നിവര്‍ത്തിയില്ലെന്ന് പിതാവ് അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം യുവാവും, മാതാവും പലവട്ടം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു. വിവാഹം മുടങ്ങുമോ എന്ന ആശങ്കയും വരന്റെ വീട്ടുകാരുടെ സമ്മര്‍ദവുമാണ് സൂര്യ ജീവനൊടുക്കാന്‍ കാരണമെന്നാണ് പരാതി. ബുധനാഴ്ച വൈകിട്ടാണ് സൂര്യയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൂര്യയുടെ മരണ വിവരം അറിഞ്ഞിട്ടും യുവാവിന്റെ വീട്ടുകാരാരും എത്താത്തതിലും ദുരൂഹതയുണ്ടെന്ന് സൂര്യയുടെ ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ വീട്ടുകാര്‍ ഫോണ്‍ ചെയ്തതടക്കമുള്ള കാരണങ്ങള്‍ അന്വേഷിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം. ചെറുപ്പത്തിലേ മാതാവ് മരിച്ച സൂര്യയെ പിതാവാണ് വളര്‍ത്തിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/12081-suraya-dies-before-engagement-case-grom">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം