ചികില്‍സാ രംഗത്ത് അലോപ്പതി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ വെല്‍നസ് പീപ്പിള്‍

Monday July 13th, 2015
2

Wellness people meeting
കോഴിക്കോട്:പ്രതിരോധത്തിനും രോഗശമനത്തിനും ഏത് ചികില്‍സാ രീതിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമായിരിക്കെ അലോപ്പതി മരുന്നുകള്‍ അടിച്ചേല്‍പ്പിക്കുകയും ഉപയോഗിക്കാത്തവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അധികൃത നടപടി അവസാനിപ്പിക്കണമെന്ന് വെല്‍നസ് പീപ്പിള്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
അലോപ്പതിയുടെ പ്രതിരോധ മരുന്നുകള്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കാനുള്ള നീക്കം ഉത്കണ്ഠാജനകമാണ്. സര്‍ക്കാര്‍ അംഗീകൃത ഹോമിയോ, ആയുര്‍വേദ, യൂനാനി, പ്രകൃതി ചികില്‍സാ വിഭാഗങ്ങളിലെല്ലാം പ്രതിരോധ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ അലോപ്പതിയുടെ വാക്‌സിനേഷന്‍ നിര്‍ബന്ധിക്കുന്നതില്‍ ദുരൂഹതയുണ്ട്. വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന ആരോഗ്യവകുപ്പിന്റെ നിലപാടിനു വിരുദ്ധമായ നടപടികളാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്.
വീട്ടില്‍ പ്രസവിക്കപ്പെട്ട കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നത് ഗൗരവമേറിയ പൗരാവകാശ ലംഘനമാണ്. എവിടെ പ്രസവിക്കണമെന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തിനു മേലുള്ള ഈ കയ്യേറ്റം സ്ത്രീപീഡനത്തിനു തുല്യമാണ്.
Wellness people Shuhaib Riyaluജനങ്ങള്‍ക്ക് മരുന്നുകളില്‍ നിന്നുള്ള മോചനമെന്ന നിലക്ക് വിഷലിപ്ത ഭക്ഷ്യ പദാര്‍ഥങ്ങളെ പരിചയപ്പെടുത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരെ പോലിസിനെ ഉപയോഗിച്ച വേട്ടയാടുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കുറ്റിക്കാട്ടൂര്‍ ഹൈജീന്‍ ആശുപത്രിയില്‍ നടന്ന യോഗത്തിലാണ് പ്രകൃതി ചികില്‍സ-യോഗ-അക്യൂപങ്ചര്‍ തുടങ്ങിയ ഔഷധ രഹിത ചികില്‍സരുടെ നേതൃത്വത്തിലുള്ള വെല്‍നസ് പീപ്പിള്‍ നിലവില്‍ വന്നത്. പ്രമുഖ പ്രകൃതി ചികില്‍സകന്‍ ഡോ. ജേക്കബ് വടക്കാഞ്ചേരി, ചരിത്രകാരന്‍ ഡോ. മുസ്തഫ കമാല്‍ പാഷ, മനശാസ്ത്രജ്ഞന്‍ ഡോ. ജോണ്‍ ബേബി, ഹോമിയോ പ്രാക്ടീഷനര്‍ ഡോ. ഹരി, സാമൂഹ്യ പ്രവര്‍ത്തകന്‍ ഡോ. സാജന്‍ സിന്ധു, ജൈവ കര്‍ഷക സമിതിയംഗം ഖദീജ നര്‍ഗീസ്, പ്രകൃതി ചികില്‍സകന്‍ ഡോ. പി എ കരീം എന്നിവരാണ് വെല്‍നസ് പീപ്പിള്‍ ഉപദേശക സമിതിയംഗങ്ങള്‍.
ഭാരവാഹികളായി ശുഹൈബ് റിയാലു തിരൂര്‍(പ്രസിഡന്റ്), ഡോ. അശ്‌റഫ് കോഴിക്കോട്, ഷാഹുല്‍ഹമീദ് ആലപ്പുഴ(വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് റഫീഖ് കോട്ടക്കല്‍(സെക്രട്ടറി), ഷറഫുദ്ദീന്‍ ദേവാല, ഷഹര്‍ബാന്‍ തൃശൂര്‍(ജോ.സെക്രട്ടറിമാര്‍), സിറാജ് വടകര(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/11902-wellness-people-for-nature">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം