ലൈംഗിക പീഡനം അവസാനിപ്പിക്കാന്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണം

Friday July 10th, 2015
2

Suman dahiya Women commissionചണ്ഡിഗഡ്: ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്നു ഹരിയാനാ വനിതാ കമ്മീഷന്‍ ഉപാധ്യക്ഷ സുമന്‍ ദഹിയ. പ്രധാനമന്ത്രി, ഹരിയാ ഗവര്‍ണര്‍, മുഖ്യമന്ത്രി, ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്നിവര്‍ക്ക് അയച്ച കത്തിലാണ് സുമന്‍ ഈ ആവശ്യം ഉന്നയിച്ചത്. രാജ്യത്തെ പെണ്‍കുട്ടികളെയും സ്ത്രീകളെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ലൈംഗികത്തൊഴില്‍ നിയമ വിധേയമാക്കുകയാണെങ്കിലും നിര്‍ബന്ധിതമായി സ്ത്രീകളും പെണ്‍കുട്ടികളും ഈ രംഗത്തേക്കു വരുന്നതു തടയണമെന്നും സുമന്‍ കത്തില്‍ പറയുന്നു. ലൈംഗികത്തൊഴിലില്‍ വരുന്നവരെ സര്‍ക്കാരും പൊലീസും നാട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം.
നിലവില്‍ സംസ്ഥാനത്തെ ഏതു പെണ്‍കുട്ടിയും ഏതു സമയത്തും പീഡിപ്പിക്കാമെന്ന നിലയാണ്. ഇതു ഹരിയാനയിലെ മാത്രം സാഹചര്യമല്ല. രാജ്യമെങ്ങുമുണ്ട്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ പലരും പിന്നീട് ലൈംഗികത്തൊഴിലിലേക്കു നിര്‍ബന്ധിതമായി വന്നു പെടുകയാണ്. ഇതാണ് ഒഴിവാക്കേണ്ടത്. സുരക്ഷിതവും നിയമവിധേയവുമായ ലൈംഗികത്തൊഴില്‍ നിലവില്‍ വന്നാല്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ തോത് കുറയും. ചില പാശ്ചാത്യ രാജ്യങ്ങള്‍ ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയിടുണ്ട്. ഇവിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അക്രമത്തിന്റെയും പീഡനത്തിന്റെയും തോതു കുറവാണെന്നും സുമന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ നിരവധി പെണ്‍കുട്ടികള്‍ പ്രണയച്ചതിയിലൂടെ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും നിരവധി പേര്‍ പ്രണയത്തിലകപ്പെട്ടു മുസ്ലിമായിട്ടുണ്ടെന്നും ഇവരെ അറേബ്യന്‍ രാജ്യങ്ങളിലേക്കു വിറ്റതായാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്നും സുമന്‍ ദഹിയ കത്തില്‍ പറയുന്നു.
അതെ സമയം, ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്ന സുമന്‍ ദഹിയയുടെ നിലപാട് വിവരക്കേടാണെന്നായിരുന്നു ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി സവിത ബെര്‍വാളിന്റെ പ്രതികരണം. ഇത്തരത്തിലൊരു നടപടിയുണ്ടായാല്‍ അതു സ്ത്രീകളെ കടത്തുന്നവര്‍ക്കു നിയമപരിരക്ഷ നല്‍കുന്നതു മാത്രമായിരിക്കുമെന്നും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ ഒരു തരത്തിലും ഗുണകരമായിരിക്കില്ലെന്നും ബെര്‍വാള്‍ പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/11866-sex-workers-will-aproval">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം