വനിതാലോകക്കപ്പ് ഫുട്ബാള്‍; അമേരിക്കക്ക് കിരീടം

Monday July 6th, 2015
2

Women world cup footballവാന്‍കൂവര്‍: ജപ്പാനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് കീഴടക്കി വനിത ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അമേരിക്ക സ്വന്തമാക്കി. ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നടന്ന ഫൈനലില്‍ അമേരിക്കന്‍ മിഡ് ഫീല്‍ഡര്‍ കാര്‍ലി ലോയിഡിന്റെ ഹാട്രിക്കാണ് വിജയത്തിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കാര്‍ലി ലോയിഡിനാണ് ഗോള്‍ഡന്‍ ഗോള്‍ പുരസ്‌കാരവും.
അമേരിക്കയുടെ മൂന്നാം കീരിടമാണിത്. 1991ലും 1999ലും അമേരിക്ക തന്നെയാണ് കിരീടം നേടിയത്. 2011ലെ അമേരിക്കയും ജപ്പാനും തമ്മിലെ ഫൈനലില്‍ ജപ്പാന്‍ വിജയം നേടി. ജര്‍മനിയെ രണ്ടു ഗോളിനു തോല്‍പിച്ചാണ് അമേരിക്ക ഫൈനലില്‍ എത്തിയത്. ജപ്പാന്റെ കളിയായിരുന്നു ആവേശകരം. കളിയുടെ അവസാന നിമിഷം കിട്ടിയ സെല്‍ഫ് ഗോളില്‍ അവര്‍ ഇംഗ്ലണ്ടിനെ പറഞ്ഞയച്ചു.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/11769-women-world-cup-football-america">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം