ഗള്‍ഫില്‍ ഓണ്‍ലൈന്‍ ജോലികളുടെ മറവില്‍ വന്‍ തട്ടിപ്പ്

Thursday July 2nd, 2015
2

Thattippu caseദുബായ്:വന്‍കിട കമ്പനികളുടെ ഗള്‍ഫിലെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ് പ്രതിനിധിയാക്കാമെന്ന പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി സൂചന. നിരവധി ഉപഭോക്താക്കളുള്ള ഞങ്ങളുടെ കമ്പനിയുടെ ഗള്‍ഫിലെ പ്രതിനിധിയാവാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് മെയില്‍ വരുന്നതോടെയാണ് തട്ടിപ്പിന് തുടക്കമാവുന്നത്. ആര്‍ക്കും പെട്ടന്ന് ആകര്‍ഷണം തോന്നാന്‍ വന്‍ ശമ്പളവും കമ്പനി വാഗ്ദാനം ചെയ്യും. പാര്‍ടൈം ജോലിയായും ഇതിനെ കാണാമെന്ന് കമ്പനി വാഗ്ദാനം നല്‍കും. ഇതിനായി ഒരു പ്രത്യേക അക്കൗണ്ട് നിങ്ങളുടെ പേരില്‍ ഏതെങ്കിലും ബാങ്കില്‍ ആരംഭിക്കാന്‍ ആവശ്യപ്പെടും. ജോലിയില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ എക്കൗണ്ടിലെത്തുന്ന പണത്തില്‍ നിന്നും കമ്മീഷന്‍ ഒഴിച്ചുള്ള തുക കമ്പനി പറയുന്ന അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കാന്‍ പറയും. സൗദിയില്‍ നിന്നും ഇത്തരത്തില്‍ പണം അയച്ചു കുരുക്കിലായ പെരിന്തല്‍മണ്ണ സ്വദേശി ഫസല്‍ റഹ്മാന് അനുഭവിക്കേണ്ടി വന്നത് നീണ്ട കാലത്തെ ജയില്‍ വാസവും കേസന്യേഷണത്തിന്റെ നൂലാമാലകളുമാണ്.
ഇത്തരത്തില്‍ തന്റെ അക്കൗണ്ടിലേക്ക് എത്തിയ ഭീമമായ തുക കമ്മീഷന്‍ കഴിച്ച് ഒരു പ്രമുഖ മണി എക്‌സ്‌ചേഞ്ച് വഴി ഫസല്‍ വിദേശത്തുള്ള വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. രണ്ടു ദിവസത്തിനു ശേഷം ബാങ്ക് അധികൃതര്‍ ബാങ്കിലേക്ക് വിളിപ്പിച്ച് പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിച്ചു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരുന്ന ഫസല്‍ ഉടനെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീട് സി.ഐ.ഡി ഉദ്യോഗസ്ഥര്‍ എത്തി കാര്യങ്ങള്‍ പറഞ്ഞപ്പോഴാണ് താന്‍ വലിയൊരു ചതിയില്‍പ്പെട്ട വിവരം ഫസല്‍ അറിയുന്നതത്രെ. ഇത്തരം കമ്പനികളില്‍ നിന്നു ലഭിക്കുന്ന മോഹനവാഗ്ദാനങ്ങളടങ്ങിയ ജോലി ഏറ്റെടുക്കും മുമ്പ് വിശദമായ അന്വേഷണം നടത്തണമെന്നാണ് ബാങ്ക് അധികൃതരും അന്വേഷണ സംഘവും നല്‍കുന്ന സൂചന.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/11641-fraud-with-online-jobs">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം