ഫിഫ അഴിമതി: ഏഴ് ഉന്നത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Thursday May 28th, 2015
2

fifa arrestsസൂറിച്ച് (സ്വറ്റ്‌സര്‍ലന്‍ഡ്): 2018 (ഖത്തര്‍), 2022 (റഷ്യ) ലോകകപ്പുകള്‍ക്ക് ആതിഥേയത്വം അനുവദിച്ചതുമായി ബന്ധപ്പെട്ട കോഴ ഇടപാടുകള്‍, അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനിലെ തട്ടിപ്പ്, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഫിഫയുടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ സ്വിറ്റ്‌സര്‍ലന്‍ഡ് പോലീസ് അറസ്റ്റുചെയ്തു. ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെയായിരുന്നു അറസ്റ്റ്. ഇതോടെ ലോകത്തെ ഏറ്റവും ജനപ്രിയ കളിയുടെ മുഖം വികൃതമായതിനൊപ്പം ബ്ലാറ്ററെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചേരിതിരിവിന് ആഴംകൂടുകയും ചെയ്തു. ബ്ലാറ്ററുടെ ഭരണകാലത്ത് ഫിഫ അഴിമതിയില്‍ മുങ്ങിത്താഴ്ന്നുവെന്ന ആരോപണങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് സൂചിപ്പിക്കുന്നതാണ് അറസ്റ്റ്.

ഫിഫ വൈസ് പ്രസിഡന്റും ഉറുഗ്വായില്‍നിന്നുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധിയുമായ യൂജീനിയോ ഫിഗറേഡോ, ഫിഫ വൈസ് പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജെഫ്രി വെബ്, ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവനും ഒളിമ്പിക് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്കുള്ള ഫിഫ സംഘാടകസമിതി അംഗവുമായ ജോസ് മരിയ മരിന്‍, കോസ്റ്റാറിക്ക പ്രതിനിധി എഡ്വാര്‍ഡോ ലീ, നിക്കരാഗ്വക്കാരന്‍ ജൂലിയോ റോച്ച, ബ്രിട്ടന്റെ പ്രതിനിധി കോസ്റ്റാസ് ടക്കാസ്, വെനിസ്വേല ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് റാഫേല്‍ എസ്‌ക്വിവെല്‍ എന്നിവരാണ് അറസ്റ്റിലായത്. ഫിഫ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 65ാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ താമസിച്ച ഹോട്ടലില്‍ വച്ചായിരുന്നു അറസ്റ്റ്. ഹോട്ടല്‍ ബോവര്‍ ഔ ലാക് ഹോട്ടലില്‍നിന്ന് അറസ്റ്റുചെയ്ത പ്രതിനിധികളെ ബെഡ് ഷീറ്റുകൊണ്ട് മുഖംമറച്ച് ചോദ്യംചെയ്യാനായി ഉദ്യോഗസ്ഥര്‍ കൊണ്ടുപോവുകയായിരുന്നു.

ഫിഫയുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ച് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മധ്യ അമേരിക്കയിലെ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ മേഖലാ (കോണ്‍കാകാഫ്) ആസ്ഥാനം സംഘം ചേര്‍ന്നുള്ള തട്ടിപ്പിന്റെ സ്രോതസ്സാണെന്ന് അവിടത്തെ ആഭ്യന്തരവകുപ്പിന് വിവരം ലഭിച്ചിരുന്നു. കോണ്‍കാകാഫ് പ്രസിഡന്റ് ജെഫ്രി വെബ് അടക്കം 14 പേര്‍ക്കെതിരെ അവിടത്തെ പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി ഇവര്‍ പണം കൈകാര്യം ചെയ്യുന്നുണ്ടെന്ന വിവരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട കമ്പ്യൂട്ടര്‍ തെളിവുകളും മറ്റു രേഖകളും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് അമേരിക്കന്‍ ആഭ്യന്തരവകുപ്പ് കുറ്റാരോപിതരായവരെ അറസ്റ്റുചെയ്യണമെന്ന് സ്വിസ് അധികൃതരോട് അഭ്യര്‍ഥിച്ചത്. മാര്‍ച്ചിലാണ് ഈ വിവരങ്ങള്‍ സ്വിസ് അറ്റോര്‍ണി ജനറല്‍ ഓഫീസിന് (ഒ.എ.ജി.) കിട്ടിയത്. ഇതേത്തുടര്‍ന്ന് 10 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഖത്തറിന് 2018 ലോകകപ്പ് അനുവദിക്കുന്നതിനും റഷ്യയ്ക്ക് 2022 ലോകകപ്പ് അനുവദിക്കുന്നതിനും വന്‍തുക കോഴയായി കൈപ്പറ്റിയെന്ന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. 2010 ഡിസംബറില്‍ വേദി നിര്‍ണയത്തോടനുബന്ധിച്ച വോട്ടെടുപ്പില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നതിന്റെ ബാങ്കുരേഖകളാണ് കിട്ടിയിട്ടുള്ളത്. സൂറിച്ചിലെ ഫിഫ ഓഫീസ് അഴിമതിയുടെ ഭാഗമായതിനെ തുടര്‍ന്നാണ് സ്വിസ് അധികൃതര്‍ ഇടപെട്ടത്. സ്വിസ് നിയമപ്രകാരം പ്രതികളെ അറസ്റ്റുചെയ്തതും അതുകൊണ്ടാണ്.

RSS20
Follow by Email
Facebook0
Google+0
http://medianextnews.com/news/11040-fifa-employees-arrested/">
Twitter
SHARE0
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം